---
title: "കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ എന്‍എസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു"
english_title: "St. Thomas Higher Secondary School NSS concluded the seven day camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88438/st-thomas-higher-secondary-school-nss-concluded-the-seven-day-camp"
published_at: "2023-01-02T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2666e57a67_.jpg"
keywords: []
---

# കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ എന്‍എസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

> **Lead Summary:** കൂരാച്ചുണ്ട്:കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്‌ക്കൂളിൽ വെച്ച് നടന്ന കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ എന്‍എസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. പൊതുസ്ഥലം വൃത്തിയാക്കൽ, കിടപ്പുരോഗികളെ സന്ദർശിക്കൽ, മെഴുകുതിരി നിർമാണം, അടുക്കളത്തോട്ടം നിർമാണം, കഴിവുകൾ വളർത്തിയെടുക്കുന്ന ക്ലാസുകൾ, ലഹരി വിരുദ്ധ തെരുവുനാടകം, നൃത്തശില്പം, കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളികാരക്കട ഉൽഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ജോബി വാളിയംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ലൗലി സെബാസ്റ്റ്യൻ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ ധന്യ, അധ്യാപകനായ പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.

## Article Content

കൂരാച്ചുണ്ട്:കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്‌ക്കൂളിൽ വെച്ച് നടന്ന കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ എന്‍എസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. പൊതുസ്ഥലം വൃത്തിയാക്കൽ, കിടപ്പുരോഗികളെ സന്ദർശിക്കൽ, മെഴുകുതിരി നിർമാണം, അടുക്കളത്തോട്ടം നിർമാണം, കഴിവുകൾ വളർത്തിയെടുക്കുന്ന ക്ലാസുകൾ, ലഹരി വിരുദ്ധ തെരുവുനാടകം, നൃത്തശില്പം, കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളികാരക്കട ഉൽഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ജോബി വാളിയംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ലൗലി സെബാസ്റ്റ്യൻ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ ധന്യ, അധ്യാപകനായ പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88438/st-thomas-higher-secondary-school-nss-concluded-the-seven-day-camp)