---
title: "സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു തുടക്കം"
english_title: "State School Arts Festival begins today "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88545/state-school-arts-festival-begins-today"
published_at: "2023-01-03T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു തുടക്കം

> **Lead Summary:** കോഴിക്കോട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായ സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് ഇന്നു കോഴിക്കോട് തുടക്കമാകും. എക്കാലവും കലയേയും കലാകാരന്മാരേയും ഇരുകൈകളും നീട്ടി സ്വീകരിച്ച കോഴിക്കോടാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാവുന്നത്. 24 വേദികളിലായിട്ടാണ് ഇന്ന് മുതല്‍ ഏഴ് വരെ നീണ്ടുനില്‍ക്കുന്ന മത്സരം നടക്കുന്നത്. 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുക്കുന്നത്. രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തും. വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയാണ് വേദി ഒന്ന്.അതിരാണിപ്പാടം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. ഉദ്ഘാടന സമ്മേളത്തിന് പിന്നാലെ മോഹിനിയാട്ടം, സംഘനൃത്തം മത്സരങ്ങൾ നടക്കും. സംസ്കൃതം നാടകം, ഭരതനാട്യം, മാര്‍ഗ്ഗംകളി, കുച്ചിപ്പുടി, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, മോണോ ആക്‌ട്, പഞ്ചവാദ്യം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, അറബിഗാനം, മോണോ ആക്‌ട്, വിവിധ രചനാ മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം വിവിധ വേദികളിലായി നടക്കും.

## Article Content

കോഴിക്കോട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായ സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് ഇന്നു കോഴിക്കോട് തുടക്കമാകും. എക്കാലവും കലയേയും കലാകാരന്മാരേയും ഇരുകൈകളും നീട്ടി സ്വീകരിച്ച കോഴിക്കോടാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാവുന്നത്. 24 വേദികളിലായിട്ടാണ് ഇന്ന് മുതല്‍ ഏഴ് വരെ നീണ്ടുനില്‍ക്കുന്ന മത്സരം നടക്കുന്നത്. 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുക്കുന്നത്. രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തും. വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയാണ് വേദി ഒന്ന്.അതിരാണിപ്പാടം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. ഉദ്ഘാടന സമ്മേളത്തിന് പിന്നാലെ മോഹിനിയാട്ടം, സംഘനൃത്തം മത്സരങ്ങൾ നടക്കും. സംസ്കൃതം നാടകം, ഭരതനാട്യം, മാര്‍ഗ്ഗംകളി, കുച്ചിപ്പുടി, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, മോണോ ആക്‌ട്, പഞ്ചവാദ്യം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, അറബിഗാനം, മോണോ ആക്‌ട്, വിവിധ രചനാ മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം വിവിധ വേദികളിലായി നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88545/state-school-arts-festival-begins-today)