---
title: "അവിടനല്ലൂരിന് ഇത് ഇരിട്ടി മധുരം;  സ്വാഗത ഗാനം ആലപിച്ചത് എൻ എൻ കക്കാടിന്റെ പിൻമുറക്കാർ "
english_title: "It is bitterly sweet for this place; The welcome song was sung by the descendants of NN Kakkad "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88586/it-is-bitterly-sweet-for-this-place-the-welcome-song-was-sung-by-the-descendants-of-nn-kakkad"
published_at: "2023-01-03T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3f927d8d79_.jpg"
keywords: []
---

# അവിടനല്ലൂരിന് ഇത് ഇരിട്ടി മധുരം;  സ്വാഗത ഗാനം ആലപിച്ചത് എൻ എൻ കക്കാടിന്റെ പിൻമുറക്കാർ 

> **Lead Summary:** കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗത ഗാനം ആലപിച്ച് കലാസ്വാദകർക്ക് വിരുന്നൊരുക്കിയവരിൽ എൻഎൻ കക്കാടിന്റെ പിൻമുറക്കാരും. അവിടുനല്ലൂർ എൻ എൻ കക്കാട് സ്മാരക ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥികളായ നന്ദിത പി എസ്, ദേവപ്രിയ എംആർ, അനാമിക ബി.സി എന്നീ വിദ്യാർത്ഥിനി കളാണ് സ്വാഗതഗാനം ആലപിച്ചവരിൽ ഇടം നേടിയത്. ജില്ലയിലെ തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളിലെ 61 വിദ്യാർഥികളെയാണ് സ്വാഗത ഗാനം ആലപിക്കാൻ പരിശീലനം നൽകിയത്. പ്രമുഖ കവിയായിരുന്നു എൻഎൻ കക്കാട് എന്നറിയപ്പെട്ട നാരായണൻ നമ്പൂതിരി കക്കാടിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിൻറെ പ്രദേശമായ അവിടനല്ലൂർ എന്ന സ്ഥലനാമം കലോത്സവ നഗരിയിലെ പതിനേഴാം വേദിക്ക് ( സെന്റ് മൈക്കിൾസ് സ്കൂൾ വെസ്റ്റ്ഹിൽ ) നൽകുകയായിരുന്നു. എൻ എൻ കക്കാട് സ്മാരക വിദ്യാലയത്തിൽ നിന്നും സ്വാഗത ഗാനം ആലപിക്കാൻ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തതോടെ കലോത്സവം അവിടനല്ലൂർ ദേശക്കാർക്ക് ഇരട്ടിമധുരമാവുകയായിരുന്നു.

## Article Content

കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗത ഗാനം ആലപിച്ച് കലാസ്വാദകർക്ക് വിരുന്നൊരുക്കിയവരിൽ എൻഎൻ കക്കാടിന്റെ പിൻമുറക്കാരും. അവിടുനല്ലൂർ എൻ എൻ കക്കാട് സ്മാരക ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥികളായ നന്ദിത പി എസ്, ദേവപ്രിയ എംആർ, അനാമിക ബി.സി എന്നീ വിദ്യാർത്ഥിനി കളാണ് സ്വാഗതഗാനം ആലപിച്ചവരിൽ ഇടം നേടിയത്. ജില്ലയിലെ തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളിലെ 61 വിദ്യാർഥികളെയാണ് സ്വാഗത ഗാനം ആലപിക്കാൻ പരിശീലനം നൽകിയത്. പ്രമുഖ കവിയായിരുന്നു എൻഎൻ കക്കാട് എന്നറിയപ്പെട്ട നാരായണൻ നമ്പൂതിരി കക്കാടിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിൻറെ പ്രദേശമായ അവിടനല്ലൂർ എന്ന സ്ഥലനാമം കലോത്സവ നഗരിയിലെ പതിനേഴാം വേദിക്ക് ( സെന്റ് മൈക്കിൾസ് സ്കൂൾ വെസ്റ്റ്ഹിൽ ) നൽകുകയായിരുന്നു. എൻ എൻ കക്കാട് സ്മാരക വിദ്യാലയത്തിൽ നിന്നും സ്വാഗത ഗാനം ആലപിക്കാൻ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തതോടെ കലോത്സവം അവിടനല്ലൂർ ദേശക്കാർക്ക് ഇരട്ടിമധുരമാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88586/it-is-bitterly-sweet-for-this-place-the-welcome-song-was-sung-by-the-descendants-of-nn-kakkad)