---
title: "ഡിവെെഎഫ് ഐ പ്രതിഷേധമാർച്ച്‌ "
english_title: "DVEF I protest march"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88589/dvef-i-protest-march"
published_at: "2023-01-03T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3fce79deb0_.jpg"
keywords: []
---

# ഡിവെെഎഫ് ഐ പ്രതിഷേധമാർച്ച്‌ 

> **Lead Summary:** ഉള്ളിയേരി:പാലോറ സ്കൂളിലെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയ മാനേജ്മെന്റ് നിലപാടുകളിൽ പ്രതിഷേധിച്ച് പാലോറ സ്കൂളിലേക്ക് ഡിവെെഎഫ്ഐ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഡിവെെഎഫ് ഐ ബ്ലോക്ക് സെക്രട്രറി ടി.സരുൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎയുടെയും, അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, നാട്ടുകാരുടെയും എതിർപ്പിനെ മറികടന്നാണ് മേനേജ്മെൻറ് ഇക്കഴിഞ്ഞ ദിവസം പുലർച്ചെ മരംമുറിച്ച് മാറ്റിയത്. ഈ നടപടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും വലിയ പ്രതിഷേധത്തിലാണ്. മരംമുറിച്ച സ്ഥലത്ത് ഡിവൈഎഫ്ഐ മാവിൻതൈ നട്ടു. ഡിവെെഎഫ് ഐ ബാലുശ്ശേരി ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം വിജീഷ് ചാലോട്ട് ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ അഖിലേഷ്, ശ്രീശാന്ത് ഡിവെെഎഫ്ഐ ഉള്ളിയേരി മേഖല സെക്രട്ടറി ജയേഷ്, ഡിവെെഎഫ്ഐ മുണ്ടോത്ത് മേഖല പ്രസിഡണ്ട് അഖിൽ, ഡിവെെഎഫ്ഐ മുണ്ടോത്ത് മേഖല ട്രഷറർ അഭിലാഷ് എന്നിവർ സംസാരിച്ചു.

## Article Content

ഉള്ളിയേരി:പാലോറ സ്കൂളിലെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയ മാനേജ്മെന്റ് നിലപാടുകളിൽ പ്രതിഷേധിച്ച് പാലോറ സ്കൂളിലേക്ക് ഡിവെെഎഫ്ഐ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഡിവെെഎഫ് ഐ ബ്ലോക്ക് സെക്രട്രറി ടി.സരുൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎയുടെയും, അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, നാട്ടുകാരുടെയും എതിർപ്പിനെ മറികടന്നാണ് മേനേജ്മെൻറ് ഇക്കഴിഞ്ഞ ദിവസം പുലർച്ചെ മരംമുറിച്ച് മാറ്റിയത്. ഈ നടപടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും വലിയ പ്രതിഷേധത്തിലാണ്. മരംമുറിച്ച സ്ഥലത്ത് ഡിവൈഎഫ്ഐ മാവിൻതൈ നട്ടു. ഡിവെെഎഫ് ഐ ബാലുശ്ശേരി ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം വിജീഷ് ചാലോട്ട് ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ അഖിലേഷ്, ശ്രീശാന്ത് ഡിവെെഎഫ്ഐ ഉള്ളിയേരി മേഖല സെക്രട്ടറി ജയേഷ്, ഡിവെെഎഫ്ഐ മുണ്ടോത്ത് മേഖല പ്രസിഡണ്ട് അഖിൽ, ഡിവെെഎഫ്ഐ മുണ്ടോത്ത് മേഖല ട്രഷറർ അഭിലാഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88589/dvef-i-protest-march)