---
title: "ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പ് തുടങ്ങി"
english_title: "A group of friends started a companionship camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88825/a-group-of-friends-started-a-companionship-camp"
published_at: "2023-01-05T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6cb3f11840_.jpg"
keywords: []
---

# ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പ് തുടങ്ങി

> **Lead Summary:** മാവൂർ:ബി.ആർ.സിയുടെ ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന സഹവാസ ക്യാമ്പിൽ അനുഭവങ്ങളിലൂടെയും പഠന പ്രവർത്തനങ്ങളിലൂടെയും അറിവ് നേടുന്ന വിവിധ പരിശീലനങ്ങൾ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.രഞ്ജിത് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എ.ഇ.ഒ കെ.ജെ.പോൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശുഭ ശൈലേന്ദ്രൻ, സാമൂഹിക സന്നദ്ധ പ്രവർത്തകൻ കെ.വി. ഷംസുദ്ദീൻ ഹാജി, മാവൂർ ബി.ആർ.സി സ്പെഷൽ എജുക്കേറ്റർ സീന തോമസ് എന്നിവർ സംസാരിച്ചു. ബി.പി.സി ഇൻചാർജ് പി.കെ. മനോജ് കുമാർ സ്വാഗതവും ക്ലസ്റ്റർ കോർഡിനേറ്റർ എ.ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു.

## Article Content

മാവൂർ:ബി.ആർ.സിയുടെ ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന സഹവാസ ക്യാമ്പിൽ അനുഭവങ്ങളിലൂടെയും പഠന പ്രവർത്തനങ്ങളിലൂടെയും അറിവ് നേടുന്ന വിവിധ പരിശീലനങ്ങൾ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.രഞ്ജിത് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എ.ഇ.ഒ കെ.ജെ.പോൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശുഭ ശൈലേന്ദ്രൻ, സാമൂഹിക സന്നദ്ധ പ്രവർത്തകൻ കെ.വി. ഷംസുദ്ദീൻ ഹാജി, മാവൂർ ബി.ആർ.സി സ്പെഷൽ എജുക്കേറ്റർ സീന തോമസ് എന്നിവർ സംസാരിച്ചു. ബി.പി.സി ഇൻചാർജ് പി.കെ. മനോജ് കുമാർ സ്വാഗതവും ക്ലസ്റ്റർ കോർഡിനേറ്റർ എ.ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88825/a-group-of-friends-started-a-companionship-camp)