---
title: "ഉള്ളിയേരിയിൽ നൂതന പദ്ധതിക്ക് തുടക്കമായി"
english_title: "An innovative project has been launched in Ullieri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88873/an-innovative-project-has-been-launched-in-ullieri"
published_at: "2023-01-06T09:29:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/63b79f0c24682_nnnnnnnn.jpg"
keywords: []
---

# ഉള്ളിയേരിയിൽ നൂതന പദ്ധതിക്ക് തുടക്കമായി

> **Lead Summary:** ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉത്പാദന മേഖലയിൽ വെറ്റിനറി ഡിസ്പെൻസറി മുഖേന നൂതന പദ്ധതിക്ക് തുടക്കമായി.23 ഗ്രൂപ്പ് ഗുണഭോക്താക്കൾക്ക് ഹൈടെക് ഹൈ ഡൻസിറ്റി കൂടും ഒരു ഗ്രൂപ്പിന് 25 അത്യുല്പാദന ശേഷി ഉള്ള ബിവി380 കോഴിക്കുഞ്ഞുങ്ങളും നൽകുന്നതാണ്. പദ്ധതി50% സബ്സിഡി നിരക്കിൽ ആണ് പദ്ധതി നടപ്പിൽ ആക്കുന്നത്.മുട്ട ഉത്പാദനത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉത്പാദന മേഖലയിൽ വെറ്റിനറി ഡിസ്പെൻസറി മുഖേന നൂതന പദ്ധതിക്ക് തുടക്കമായി.23 ഗ്രൂപ്പ് ഗുണഭോക്താക്കൾക്ക് ഹൈടെക് ഹൈ ഡൻസിറ്റി കൂടും ഒരു ഗ്രൂപ്പിന് 25 അത്യുല്പാദന ശേഷി ഉള്ള ബിവി380 കോഴിക്കുഞ്ഞുങ്ങളും നൽകുന്നതാണ്. പദ്ധതി50% സബ്സിഡി നിരക്കിൽ ആണ് പദ്ധതി നടപ്പിൽ ആക്കുന്നത്.മുട്ട ഉത്പാദനത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വരും വർഷങ്ങളിൽ കൂടുതൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാനാണ് ഉദ്ദേശിക്കുന്നത്. ബാലരാമൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട്) അധ്യക്ഷനായ ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത പദ്ധതി  ഉൽഘാടനം ചെയ്തു.ഡോ.പി എം.സുബീഷ് സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സുധീഷ് ആശംസയും ടീ.എസ്. രാഹുൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88873/an-innovative-project-has-been-launched-in-ullieri)