---
title: "കോട്ടൂർ ഫെസ്റ്റ് കൂട്ടാലിടയിൽ ജനുവരി 8ന് തുടക്കമാകും"
english_title: "The Kotoor Fest will begin on January 8 at Kootalida"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88877/the-kotoor-fest-will-begin-on-january-8-at-kootalida"
published_at: "2023-01-06T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7a51e0ee99_.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റ് കൂട്ടാലിടയിൽ ജനുവരി 8ന് തുടക്കമാകും

> **Lead Summary:** നടുവണ്ണൂർ:കോട്ടൂർ ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റ് കൂട്ടാലിടയിൽ ജനുവരി 8 ന് തുടക്കമാകും. വിവിധ പരിപാടികളോടെ നടത്തുന്ന ഫെസ്റ്റ് 22 ന് സമാപിക്കും.8 ന് വൈകീട്ട് 5 മണിക്ക് മന്ത്രി എ. കെ ശശീന്ദ്രൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കെ.എം.സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 4 മണിക്ക് വർണാഭമായ ഘോഷയാത്രയും നടക്കും. തുടർന്ന് ഡൈനാമിറ്റ് ഡിസ്പ്ലേ, ഗോത്ര നൃത്ത മേള എന്നിവയും ഉണ്ടാകും.കുടുംബശ്രീ കലാമേള, സ്കൂൾ ഫെസ്റ്റ്, സെമിനാറുകൾ, നാട്ടുണർവ്, മെഗാ മെഡിക്കൽ ക്യാമ്പ്, കമ്പവലി, ഗസൽ, ഭിന്നശേഷി കലാമേള, നാടകം, കണ്ണൂർ ഷെരീഫ് നയിക്കുന്ന ഇശൽ നിലാവ്, ആയോധന കല, കലാമണ്ഡലം അക്ഷയ മോഹനനും സംഘവും അവതരിപ്പിക്കുന്ന കേരളീയം, ജില്ലാ തല വടംവലി മത്സരം, രതീഷ് കാഞ്ഞങ്ങാട് നയിക്കുന്ന ഗാനമേള, 22 ന് രാത്രി 8.30 ന് കൊച്ചിന് പാണ്ഡവാസ് അവതരിപ്പിക്കുന്ന ഫോക്ക് നൈറ്റ്, വ്യാപാരോത്സവം, എക്സിബിഷൻ കാർണിവെൽ, ഭക്ഷ്യമേള, കുടുബശ്രീ വിപണനമേള, കന്നുകാലി പ്രദർശനവും വിൽപനയും എന്നിവയുമുണ്ടാകും.

## Article Content

നടുവണ്ണൂർ:കോട്ടൂർ ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റ് കൂട്ടാലിടയിൽ ജനുവരി 8 ന് തുടക്കമാകും. വിവിധ പരിപാടികളോടെ നടത്തുന്ന ഫെസ്റ്റ് 22 ന് സമാപിക്കും.8 ന് വൈകീട്ട് 5 മണിക്ക് മന്ത്രി എ. കെ ശശീന്ദ്രൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കെ.എം.സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 4 മണിക്ക് വർണാഭമായ ഘോഷയാത്രയും നടക്കും. തുടർന്ന് ഡൈനാമിറ്റ് ഡിസ്പ്ലേ, ഗോത്ര നൃത്ത മേള എന്നിവയും ഉണ്ടാകും.കുടുംബശ്രീ കലാമേള, സ്കൂൾ ഫെസ്റ്റ്, സെമിനാറുകൾ, നാട്ടുണർവ്, മെഗാ മെഡിക്കൽ ക്യാമ്പ്, കമ്പവലി, ഗസൽ, ഭിന്നശേഷി കലാമേള, നാടകം, കണ്ണൂർ ഷെരീഫ് നയിക്കുന്ന ഇശൽ നിലാവ്, ആയോധന കല, കലാമണ്ഡലം അക്ഷയ മോഹനനും സംഘവും അവതരിപ്പിക്കുന്ന കേരളീയം, ജില്ലാ തല വടംവലി മത്സരം, രതീഷ് കാഞ്ഞങ്ങാട് നയിക്കുന്ന ഗാനമേള, 22 ന് രാത്രി 8.30 ന് കൊച്ചിന് പാണ്ഡവാസ് അവതരിപ്പിക്കുന്ന ഫോക്ക് നൈറ്റ്, വ്യാപാരോത്സവം, എക്സിബിഷൻ കാർണിവെൽ, ഭക്ഷ്യമേള, കുടുബശ്രീ വിപണനമേള, കന്നുകാലി പ്രദർശനവും വിൽപനയും എന്നിവയുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88877/the-kotoor-fest-will-begin-on-january-8-at-kootalida)