---
title: "ശ്രീരാഗം പ്രതിഭാ സംഗമം ശ്രദ്ധേയമായി"
english_title: "Sriragam Pratibha Sangam was remarkable"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88947/sriragam-pratibha-sangam-was-remarkable"
published_at: "2023-01-06T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b80b6d0607d_.jpg"
keywords: []
---

# ശ്രീരാഗം പ്രതിഭാ സംഗമം ശ്രദ്ധേയമായി

> **Lead Summary:** പേരാമ്പ്ര:സ്കൂൾ കലോത്സവ വേദികളിൽ ജില്ലാ, സബ്ജില്ല വിവിധ കലാ മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയ അമ്പതോളം പ്രതിഭകളെ സംഗീത കലാ പഠനരംഗത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ചു ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പേരാമ്പ്ര ശ്രീരാഗം മ്യൂസിക് &amp; ആർട്സ് ആദരിച്ചു. പ്രശസ്ത മലയാള ചലച്ചിത്ര, നാടക തിരക്കഥാകൃത്തും സംവിധായകനുമായ പ്രദീപ് കുമാർ കാവുന്തറ പരിപാടി ഉദ്ഘാടനം ചെയ്തു. ജാനു തമാശ ഫെയിം ലിഥി ലാൽ മുഖ്യാതിഥിയായ ചടങ്ങിൽ സംഗീതാധ്യാപകനായ ശ്രീജിത്ത് കൃഷ്ണ അധ്യക്ഷം വഹിച്ചു.വിജയശ്രീ, പി.എം.സന്തോഷ്, ഇ.വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

## Article Content

പേരാമ്പ്ര:സ്കൂൾ കലോത്സവ വേദികളിൽ ജില്ലാ, സബ്ജില്ല വിവിധ കലാ മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയ അമ്പതോളം പ്രതിഭകളെ സംഗീത കലാ പഠനരംഗത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ചു ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പേരാമ്പ്ര ശ്രീരാഗം മ്യൂസിക് &amp; ആർട്സ് ആദരിച്ചു. പ്രശസ്ത മലയാള ചലച്ചിത്ര, നാടക തിരക്കഥാകൃത്തും സംവിധായകനുമായ പ്രദീപ് കുമാർ കാവുന്തറ പരിപാടി ഉദ്ഘാടനം ചെയ്തു. ജാനു തമാശ ഫെയിം ലിഥി ലാൽ മുഖ്യാതിഥിയായ ചടങ്ങിൽ സംഗീതാധ്യാപകനായ ശ്രീജിത്ത് കൃഷ്ണ അധ്യക്ഷം വഹിച്ചു.വിജയശ്രീ, പി.എം.സന്തോഷ്, ഇ.വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88947/sriragam-pratibha-sangam-was-remarkable)