---
title: "കോട്ടൂർ ഫെസ്റ്റിന് നാളെ തുടക്കമാകും"
english_title: "Kotoor Fest will start tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89017/kotoor-fest-will-start-tomorrow"
published_at: "2023-01-07T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b90ddef3ae2_gggggggg.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിന് നാളെ തുടക്കമാകും

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് നടത്തുന്ന കോട്ടൂർഫെസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചുമണിക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷനാകുന്ന പരിപാടിയാല്‍ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാകും. മീഡിയ സെന്റർ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനംചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡൈനാമിറ്റ് ഡിസ്‌പ്ലേ, ഗോത്രനൃത്തമേള, ഘോഷയാത്ര എന്നിവയുണ്ടാകും. തുടർദിവസങ്ങളിൽ കുടുംബശ്രീ കലാമേള, സ്കൂൾ ഫെസ്റ്റ്, മെഗാ മെഡിക്കൽ ക്യാമ്പ്, ഗസൽ, ഭിന്നശേഷി കലാമേള, നാടകം, കണ്ണൂർ ഷരീഫ് നയിക്കുന്ന ഇശൽനിലാവ്, ആയോധനകലാപ്രകടനം, കലാമണ്ഡലം മോഹനനും സംഘവും അവതരിപ്പിക്കുന്ന കേരളീയം ദൃശ്യാവിഷ്കാരം, ജില്ലാതല വടംവലി മത്സരം, രതീഷ് കാഞ്ഞങ്ങാട് നയിക്കുന്ന ഗാനമേള, കുടുംബശ്രീ വിപണനമേള, കന്നുകാലിപ്രദർശനം എന്നിവ നടക്കും. 22ന് രാത്രി 8.30-ന് കൊച്ചിൻ പാണ്ഡവാസ് അവതരിപ്പിക്കുന്ന ഫോക്ക് നൈറ്റ് ഉണ്ടാകും. വാർത്താസമ്മേളനത്തിൽ കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, ജില്ലാപഞ്ചായത്തംഗം മുക്കം മുഹമ്മദ്, കെ.കെ.സിജിത്ത്, ഇ. അരവിന്ദാക്ഷൻ, സി.കെ.വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് നടത്തുന്ന കോട്ടൂർഫെസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചുമണിക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷനാകുന്ന പരിപാടിയാല്‍ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാകും. മീഡിയ സെന്റർ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനംചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡൈനാമിറ്റ് ഡിസ്‌പ്ലേ, ഗോത്രനൃത്തമേള, ഘോഷയാത്ര എന്നിവയുണ്ടാകും. തുടർദിവസങ്ങളിൽ കുടുംബശ്രീ കലാമേള, സ്കൂൾ ഫെസ്റ്റ്, മെഗാ മെഡിക്കൽ ക്യാമ്പ്, ഗസൽ, ഭിന്നശേഷി കലാമേള, നാടകം, കണ്ണൂർ ഷരീഫ് നയിക്കുന്ന ഇശൽനിലാവ്, ആയോധനകലാപ്രകടനം, കലാമണ്ഡലം മോഹനനും സംഘവും അവതരിപ്പിക്കുന്ന കേരളീയം ദൃശ്യാവിഷ്കാരം, ജില്ലാതല വടംവലി മത്സരം, രതീഷ് കാഞ്ഞങ്ങാട് നയിക്കുന്ന ഗാനമേള, കുടുംബശ്രീ വിപണനമേള, കന്നുകാലിപ്രദർശനം എന്നിവ നടക്കും. 22ന് രാത്രി 8.30-ന് കൊച്ചിൻ പാണ്ഡവാസ് അവതരിപ്പിക്കുന്ന ഫോക്ക് നൈറ്റ് ഉണ്ടാകും. വാർത്താസമ്മേളനത്തിൽ കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, ജില്ലാപഞ്ചായത്തംഗം മുക്കം മുഹമ്മദ്, കെ.കെ.സിജിത്ത്, ഇ. അരവിന്ദാക്ഷൻ, സി.കെ.വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89017/kotoor-fest-will-start-tomorrow)