---
title: "സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചമ്പൂ പ്രഭാഷണത്തിന് എ ഗ്രയിഡ്"
english_title: "A Grid for Champoo Lecture at State School Arts Festival"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89095/a-grid-for-champoo-lecture-at-state-school-arts-festival"
published_at: "2023-01-08T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba550b16591_ggggggggggggg.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചമ്പൂ പ്രഭാഷണത്തിന് എ ഗ്രയിഡ്

> **Lead Summary:** നന്മണ്ട:നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജെ.ഡി.യദുദേവിന് ചമ്പൂ പ്രഭാഷണത്തിന് എ ഗ്രയിഡ്. രാമായണത്തിലെ സീതാദേവിയുടെ ജനനം മുതൽ അന്തർധാനം വരെയുള്ള കഥ, 'സീതായനം' പറഞ്ഞാണ് യദുദേവ് എ ഗ്രയിഡ് നേടിയത്. സരസ്വതി വിദ്യാമന്ദിറിലെ സംസ്കൃതാദ്ധ്യാപിക പി.പ്രേമയുടെ ശിക്ഷണത്തിലാണ് പ്രഭാഷണം അഭ്യസിച്ചത്. വിദ്യാമന്ദിറിലെ തന്നെ ഗണിത അദ്ധ്യാപിക പി.പി.ദിവ്യയുടെയും നടുവണ്ണൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ ഗണിത അദ്ധ്യാപകൻ ടി. ജിതേഷിൻ്റെയും മകനാണ്. കോഴിക്കോട് ജില്ലാ കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാൽ എതിരാളിയില്ലാതെ ഒന്നാം സ്ഥാനവും എ ഗ്രയിഡും കരസ്ഥമാക്കിയിരുന്നു.

## Article Content

നന്മണ്ട:നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജെ.ഡി.യദുദേവിന് ചമ്പൂ പ്രഭാഷണത്തിന് എ ഗ്രയിഡ്. രാമായണത്തിലെ സീതാദേവിയുടെ ജനനം മുതൽ അന്തർധാനം വരെയുള്ള കഥ, 'സീതായനം' പറഞ്ഞാണ് യദുദേവ് എ ഗ്രയിഡ് നേടിയത്. സരസ്വതി വിദ്യാമന്ദിറിലെ സംസ്കൃതാദ്ധ്യാപിക പി.പ്രേമയുടെ ശിക്ഷണത്തിലാണ് പ്രഭാഷണം അഭ്യസിച്ചത്. വിദ്യാമന്ദിറിലെ തന്നെ ഗണിത അദ്ധ്യാപിക പി.പി.ദിവ്യയുടെയും നടുവണ്ണൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ ഗണിത അദ്ധ്യാപകൻ ടി. ജിതേഷിൻ്റെയും മകനാണ്. കോഴിക്കോട് ജില്ലാ കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാൽ എതിരാളിയില്ലാതെ ഒന്നാം സ്ഥാനവും എ ഗ്രയിഡും കരസ്ഥമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89095/a-grid-for-champoo-lecture-at-state-school-arts-festival)