---
title: "വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ കോട്ടൂർ ഫെസ്റ്റിന് തുടക്കമായി"
english_title: "Kotoor Fest started with a colorful cultural procession "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89207/kotoor-fest-started-with-a-colorful-cultural-procession"
published_at: "2023-01-09T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbb4a33c08e_.jpg"
keywords: []
---

# വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ കോട്ടൂർ ഫെസ്റ്റിന് തുടക്കമായി

> **Lead Summary:** കൂട്ടാലിട:വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ കോട്ടൂർ ഫെസ്റ്റിന് തുടക്കമായി. ഇശലും ഗസലും നാടകങ്ങളും നിറയുന്ന സായാഹ്നങ്ങളാണിനി കോട്ടൂരിന്.കൂട്ടാലിട പെട്രോൾ പമ്പിന് സമീപത്തു നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകി. എൻ.എൻ. കക്കാടിന്റെ സഫലമീ യാത്രയുടെ പുനരാവിഷ്കാരം ശ്രദ്ധേയമായി. ടി.കെ.ശ്രീധരൻ നഗറിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഫെസ്റ്റിന് മന്ത്രി എ.കെ.ശശീന്ദ്രൻ തിരിതെളിച്ചു. കെ.എം.സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷനായ ചടങ്ങില്‍ സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാത്ഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരൻ, കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.വിലാസിനി, സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷൈൻ, കെ.കെ.സി ജിത്ത്, സിന്ധു കൈപ്പങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ വഴുതിന പറ്റ, വാർഡ് അംഗം ഇ.അരവിന്ദാക്ഷൻ, പി.കെ.ഗംഗാധരൻ, ഷീജ കാറാങ്ങോട്ട്, സിഡി എസ്.ചെയർ പേഴ്സൺ യു.എം.ഷീന, പ്രിയേഷ് തിരുവോട്, ടി.കെ.സുമേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ സംസാരിച്ചു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് സ്വാഗതവും സെക്രട്ടറി ബിനു ജോസ് നന്ദിയും പറഞ്ഞു. തുടർന്ന് ഡയനാമിറ്റ് ഡിസ്പ്ലേ,ഗോത്രനൃത്തമേളം എന്നിവ അരങ്ങേറി. വ്യാപാരോത്സവം, എക്സിബിഷൻ, കാർണിവൽ, ഭക്ഷ്യ മേള, കുടുംബശ്രീ വിപണന മേള, കന്നുകാലി പ്രദർശനവും വിൽപ്പനയും, സെമിനാറുകൾ, നാടകം, ഗസൽസന്ധ്യ, ഇശൽ നിലാവ്, മെഗാ ഫോക്ക് പ്രോഗ്രാം എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

## Article Content

കൂട്ടാലിട:വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ കോട്ടൂർ ഫെസ്റ്റിന് തുടക്കമായി. ഇശലും ഗസലും നാടകങ്ങളും നിറയുന്ന സായാഹ്നങ്ങളാണിനി കോട്ടൂരിന്.കൂട്ടാലിട പെട്രോൾ പമ്പിന് സമീപത്തു നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകി. എൻ.എൻ. കക്കാടിന്റെ സഫലമീ യാത്രയുടെ പുനരാവിഷ്കാരം ശ്രദ്ധേയമായി. ടി.കെ.ശ്രീധരൻ നഗറിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഫെസ്റ്റിന് മന്ത്രി എ.കെ.ശശീന്ദ്രൻ തിരിതെളിച്ചു. കെ.എം.സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷനായ ചടങ്ങില്‍ സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാത്ഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരൻ, കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.വിലാസിനി, സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷൈൻ, കെ.കെ.സി ജിത്ത്, സിന്ധു കൈപ്പങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ വഴുതിന പറ്റ, വാർഡ് അംഗം ഇ.അരവിന്ദാക്ഷൻ, പി.കെ.ഗംഗാധരൻ, ഷീജ കാറാങ്ങോട്ട്, സിഡി എസ്.ചെയർ പേഴ്സൺ യു.എം.ഷീന, പ്രിയേഷ് തിരുവോട്, ടി.കെ.സുമേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ സംസാരിച്ചു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് സ്വാഗതവും സെക്രട്ടറി ബിനു ജോസ് നന്ദിയും പറഞ്ഞു. തുടർന്ന് ഡയനാമിറ്റ് ഡിസ്പ്ലേ,ഗോത്രനൃത്തമേളം എന്നിവ അരങ്ങേറി. വ്യാപാരോത്സവം, എക്സിബിഷൻ, കാർണിവൽ, ഭക്ഷ്യ മേള, കുടുംബശ്രീ വിപണന മേള, കന്നുകാലി പ്രദർശനവും വിൽപ്പനയും, സെമിനാറുകൾ, നാടകം, ഗസൽസന്ധ്യ, ഇശൽ നിലാവ്, മെഗാ ഫോക്ക് പ്രോഗ്രാം എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89207/kotoor-fest-started-with-a-colorful-cultural-procession)