---
title: "കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷനും കാർണിവൽ ഷോയും  ഉദ്ഘാടനം ചെയ്തു"
english_title: "The exhibition and carnival show held as part of Kotoor Fest was inaugurated "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89356/the-exhibition-and-carnival-show-held-as-part-of-kotoor-fest-was-inaugurated"
published_at: "2023-01-10T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcf2c3e0395_.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷനും കാർണിവൽ ഷോയും  ഉദ്ഘാടനം ചെയ്തു

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷനും കാർണിവൽ ഷോയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷനായി.

## Article Content

കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷനും കാർണിവൽ ഷോയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് എം.കെ.വിലാസിനി, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ.സിജിത്ത്, കെ.ഷൈൻ,പഞ്ചായത്ത് അംഗം ആർ.കെ.ഫെബിൻ ലാൽ, കുടുംബശ്രീ ചെയർ പേഴ്സൺ യു.എം.ഷീന, ടി.കെ.ചന്ദ്രൻ, ചേലേരി മമ്മുക്കുട്ടി, ഉണ്ണി പൊന്നൂര് എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ കലാമേളയും നടുവണ്ണൂർ അച്ചുതൻ സ്മാരക കലാസമിതിയുടെ വക്രഗണിതം നാടകവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89356/the-exhibition-and-carnival-show-held-as-part-of-kotoor-fest-was-inaugurated)