---
title: "നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023/24 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഗ്രീൻ പരൈസോ ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ ജില്ല പഞ്ചായത്തംഗം മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു"
english_title: "Natuvannur Grama Panchayat Janakiyasutrana Yojana 2023/24 as part of the annual plan formation, the development seminar held at the Green Paraiso Auditorium was inaugurated by District Panchayatangam Mukkam Muhammad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89532/natuvannur-grama-panchayat-janakiyasutrana-yojana-202324-as-part-of-the-annual-plan-formation-the-development-seminar-held-at-the-green-paraiso-auditorium-was-inaugurated-by-district-panchayatangam-mukkam-muhammad"
published_at: "2023-01-11T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be38ea2ff6d_.jpg"
keywords: []
---

# നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023/24 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഗ്രീൻ പരൈസോ ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ ജില്ല പഞ്ചായത്തംഗം മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** നടുവണ്ണൂർ:നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023/24 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഗ്രീൻ പരൈസോ ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ ജില്ല പഞ്ചായത്തംഗം മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം.നിഷ&nbsp; അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കരട് പദ്ധതി അവതരണം നടത്തി. വിവിധ മത്സരങ്ങളിൽ സംസ്ഥാന ദേശീയ തലങ്ങളിൽ ജേതാക്കളായ ശ്രീലക്ഷ്മി ജയപ്രകാശ് (കയാക്കിങ്ങ്), മയൂഖ വിനോദ് (അത് ലറ്റിക്ക്), അൽഫ സുരേന്ദ്രൻ (മാപ്പിളപാട്ട് കേരളോത്സവം), അഫ്സീന (ലോങ്ങ് ജംബ്&nbsp; കേരളോത്സവം), കെ.അശ്വതി (നീന്തൽ കേരളോത്സവം), ധ്യാന മനോജ് (നാടകം സംസ്ഥാന സ്കൂൾ കലോത്സവം) എന്നിവരെ ഭരണ സമിതി അനുമോദിച്ചു.ടി.പി.ദാമോദരൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ദീർഘകാലം നടുവണ്ണൂർ കൃഷിഭവനിൽ സേവനം അനുഷ്ഠിച്ച അസിസ്റ്റന്‍റ് കൃഷി ഓഫിസർ പി.കെ.സജിലക്കും ഗ്രാമ പഞ്ചായത്തിൻ്റെ ഉപഹാരം ചടങ്ങിൽ വെച്ച് ടി.പി.ദാമോദരൻ മാസ്റ്റർ നൽകി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.ശശി, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ജലീൽ എന്നിവർ സംസാരിച്ചു. അസിസ്റ്റന്‍റ് സിക്രട്ടറി കെ.കെ.ഷിബിൻ സ്വാഗതവും വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് നന്ദിയും രേഖപ്പെടുത്തി.

## Article Content

നടുവണ്ണൂർ:നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023/24 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഗ്രീൻ പരൈസോ ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ ജില്ല പഞ്ചായത്തംഗം മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം.നിഷ&nbsp; അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കരട് പദ്ധതി അവതരണം നടത്തി. വിവിധ മത്സരങ്ങളിൽ സംസ്ഥാന ദേശീയ തലങ്ങളിൽ ജേതാക്കളായ ശ്രീലക്ഷ്മി ജയപ്രകാശ് (കയാക്കിങ്ങ്), മയൂഖ വിനോദ് (അത് ലറ്റിക്ക്), അൽഫ സുരേന്ദ്രൻ (മാപ്പിളപാട്ട് കേരളോത്സവം), അഫ്സീന (ലോങ്ങ് ജംബ്&nbsp; കേരളോത്സവം), കെ.അശ്വതി (നീന്തൽ കേരളോത്സവം), ധ്യാന മനോജ് (നാടകം സംസ്ഥാന സ്കൂൾ കലോത്സവം) എന്നിവരെ ഭരണ സമിതി അനുമോദിച്ചു.ടി.പി.ദാമോദരൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ദീർഘകാലം നടുവണ്ണൂർ കൃഷിഭവനിൽ സേവനം അനുഷ്ഠിച്ച അസിസ്റ്റന്‍റ് കൃഷി ഓഫിസർ പി.കെ.സജിലക്കും ഗ്രാമ പഞ്ചായത്തിൻ്റെ ഉപഹാരം ചടങ്ങിൽ വെച്ച് ടി.പി.ദാമോദരൻ മാസ്റ്റർ നൽകി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.ശശി, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ജലീൽ എന്നിവർ സംസാരിച്ചു. അസിസ്റ്റന്‍റ് സിക്രട്ടറി കെ.കെ.ഷിബിൻ സ്വാഗതവും വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89532/natuvannur-grama-panchayat-janakiyasutrana-yojana-202324-as-part-of-the-annual-plan-formation-the-development-seminar-held-at-the-green-paraiso-auditorium-was-inaugurated-by-district-panchayatangam-mukkam-muhammad)