---
title: "കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കുട്ടാലിടയിൽ കുടുംബശ്രീ വിപണന മേള തുടങ്ങി"
english_title: "Kudumbasree Vipanana Mela started at Kuttalida as part of Kotter Fest "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89541/kudumbasree-vipanana-mela-started-at-kuttalida-as-part-of-kotter-fest"
published_at: "2023-01-11T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be42969fb25_.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കുട്ടാലിടയിൽ കുടുംബശ്രീ വിപണന മേള തുടങ്ങി

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കുട്ടാലിടയിൽ കുടുംബശ്രീ വിപണന മേള തുടങ്ങി. ആദ്യകാല അടുക്കള ഉപകരണങ്ങൾ വിവിധ ഭക്ഷ്യ ഉല്പന്നങ്ങൾ എന്നിവയുമായി പതിനേഴ് സ്റ്റാളുകളാണ് മേളയിലുള്ളത്. നാച്ചുറൽ ഹെൽത്ത് സെന്ററിന്റെ സ്റ്റാൾ, കുടുംബശ്രീ ഹോം ഷോപ്പ് ഖാദി ഉല്പന്നങ്ങൾ എന്നിവയുടെ സ്റ്റാളും പ്രവർത്തിക്കുന്നു. അക്ഷയയുടെ സേവനവും ലഭ്യമാണ്. കോട്ടുർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർ പേഴ്സൺ യു.എം.ഷീന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ സിന്ധു കൈപ്പങ്ങൾ കെ. കെ.സിജിത്ത്, കെ.ഷൈൻ, പഞ്ചായത്തംഗം ഇ.അരവിന്ദാക്ഷൻ, കൃഷ്ണൻ മണിലായി, കെ.കെ.അബു ബക്കർ, ഉണ്ണി പൊന്നുര് കെ.സി.ആലിക്കോയ, എൻ.കുട്ട്യാലി തുടങ്ങിയവർ സംസാരിച്ചു.

## Article Content

കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കുട്ടാലിടയിൽ കുടുംബശ്രീ വിപണന മേള തുടങ്ങി. ആദ്യകാല അടുക്കള ഉപകരണങ്ങൾ വിവിധ ഭക്ഷ്യ ഉല്പന്നങ്ങൾ എന്നിവയുമായി പതിനേഴ് സ്റ്റാളുകളാണ് മേളയിലുള്ളത്. നാച്ചുറൽ ഹെൽത്ത് സെന്ററിന്റെ സ്റ്റാൾ, കുടുംബശ്രീ ഹോം ഷോപ്പ് ഖാദി ഉല്പന്നങ്ങൾ എന്നിവയുടെ സ്റ്റാളും പ്രവർത്തിക്കുന്നു. അക്ഷയയുടെ സേവനവും ലഭ്യമാണ്. കോട്ടുർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർ പേഴ്സൺ യു.എം.ഷീന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ സിന്ധു കൈപ്പങ്ങൾ കെ. കെ.സിജിത്ത്, കെ.ഷൈൻ, പഞ്ചായത്തംഗം ഇ.അരവിന്ദാക്ഷൻ, കൃഷ്ണൻ മണിലായി, കെ.കെ.അബു ബക്കർ, ഉണ്ണി പൊന്നുര് കെ.സി.ആലിക്കോയ, എൻ.കുട്ട്യാലി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89541/kudumbasree-vipanana-mela-started-at-kuttalida-as-part-of-kotter-fest)