---
title: "ഉള്ളിയേരിയിൽ നൂതന പദ്ധതിക്ക് തുടക്കമായി"
english_title: "An innovative project has been launched in Ullieri "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89784/an-innovative-project-has-been-launched-in-ullieri"
published_at: "2023-01-12T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfae5b3982e_.jpg"
keywords: []
---

# ഉള്ളിയേരിയിൽ നൂതന പദ്ധതിക്ക് തുടക്കമായി

> **Lead Summary:** ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉത്പാദന മേഖലയിൽ വെറ്ററിനറി ഡിസ്പെൻസറി മുഖേന നൂതന പദ്ധതിക്ക് തുടക്കമായി.23 ഗ്രൂപ്പ് ഗുണഭോക്താക്കൾക്ക് ഹൈടെക് ഹൈ ഡൻസിറ്റി കൂടും ഒരു ഗ്രൂപ്പിന് 25 അത്യുല്പാദന ശേഷി ഉള്ള ബിവി380 കോഴിക്കുഞ്ഞുങ്ങളും നൽകുന്നതാണ് പദ്ധതി.50% സബ്സിഡി നിരക്കിൽ ആണ് പദ്ധതി നടപ്പിൽ ആക്കുന്നത്.മുട്ട ഉത്പാദനത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ വരും വർഷങ്ങളിൽ കൂടുതൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ പ്രസിഡണ്ട് അജിത പദ്ധതി ഉൽഘാടനം ചെയ്തു.ഡോ.പി എം.സുബീഷ് സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സുധീഷ്&nbsp; ആശംസയും ടി.എസ്.രാഹുൽ നന്ദിയും പറഞ്ഞു.

## Article Content

ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉത്പാദന മേഖലയിൽ വെറ്ററിനറി ഡിസ്പെൻസറി മുഖേന നൂതന പദ്ധതിക്ക് തുടക്കമായി.23 ഗ്രൂപ്പ് ഗുണഭോക്താക്കൾക്ക് ഹൈടെക് ഹൈ ഡൻസിറ്റി കൂടും ഒരു ഗ്രൂപ്പിന് 25 അത്യുല്പാദന ശേഷി ഉള്ള ബിവി380 കോഴിക്കുഞ്ഞുങ്ങളും നൽകുന്നതാണ് പദ്ധതി.50% സബ്സിഡി നിരക്കിൽ ആണ് പദ്ധതി നടപ്പിൽ ആക്കുന്നത്.മുട്ട ഉത്പാദനത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ വരും വർഷങ്ങളിൽ കൂടുതൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ പ്രസിഡണ്ട് അജിത പദ്ധതി ഉൽഘാടനം ചെയ്തു.ഡോ.പി എം.സുബീഷ് സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സുധീഷ്&nbsp; ആശംസയും ടി.എസ്.രാഹുൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89784/an-innovative-project-has-been-launched-in-ullieri)