---
title: "കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ കലാമേള ചിലമ്പൊലി സംഘടിപ്പിച്ചു"
english_title: "Kudumbashree Kalamela organized Chilamboli as part of Kotoor Fest "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89787/kudumbashree-kalamela-organized-chilamboli-as-part-of-kotoor-fest"
published_at: "2023-01-12T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfafb9d93ab_.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ കലാമേള ചിലമ്പൊലി സംഘടിപ്പിച്ചു

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ കലാമേള ചിലമ്പൊലി സംഘടിപ്പിച്ചു. കൂട്ടാലിട ടി.കെ.ശ്രീധരൻ നഗറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.വിലാസിനി അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്, ടി.കെ.സുമേഷ്, കെ.കെ.അബൂബക്കർ, പഞ്ചായത്ത് അംഗം ബിന്ദു കൊല്ലരുകണ്ടി, ബുഷറ, സിന്ധു കൈപ്പങ്ങൾ എന്നിവർ സംസാരിച്ചു. ആറാം വാർഡ് സ്നേഹ കുടുംബശ്രീ പ്രവർത്തകർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അവയവ ദാന സമ്മത പത്രം നൽകി.

## Article Content

കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ കലാമേള ചിലമ്പൊലി സംഘടിപ്പിച്ചു. കൂട്ടാലിട ടി.കെ.ശ്രീധരൻ നഗറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.വിലാസിനി അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്, ടി.കെ.സുമേഷ്, കെ.കെ.അബൂബക്കർ, പഞ്ചായത്ത് അംഗം ബിന്ദു കൊല്ലരുകണ്ടി, ബുഷറ, സിന്ധു കൈപ്പങ്ങൾ എന്നിവർ സംസാരിച്ചു. ആറാം വാർഡ് സ്നേഹ കുടുംബശ്രീ പ്രവർത്തകർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അവയവ ദാന സമ്മത പത്രം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89787/kudumbashree-kalamela-organized-chilamboli-as-part-of-kotoor-fest)