---
title: "വൃദ്ധ സദനത്തിലേക്ക് ഒരു സ്നേഹ സമ്മാനം"
english_title: "A gift of love to the nursing home  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89793/a-gift-of-love-to-the-nursing-home"
published_at: "2023-01-12T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfb65de1f6d_.jpg"
keywords: []
---

# വൃദ്ധ സദനത്തിലേക്ക് ഒരു സ്നേഹ സമ്മാനം

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് സ്നേഹ കുടുംബശ്രീ ക്രിസ്തുമസ് കരോളിലൂടെ പിരിച്ചെടുത്ത തുക വൃദ്ധ സദനത്തിലേക്ക് നൽകി. കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കൂട്ടാലിട ടി.കെ.ശ്രീധരൻ നഗറിൽ അരങ്ങേറിയ കുടുംബശ്രീ കലാമേള ചിലമ്പൊലി ഉദ്ഘാടന വേളയില്‍ കേരള ബ്ലഡ് ഡൊനേഷൻ പ്രസിഡന്റ്&nbsp; ജലീലിന് തുക കൈമാറി.കുടുംബശ്രീ കലാമേള ചിലമ്പൊലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.വിലാസിനി അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്, ടി.കെ.സുമേഷ്, കെ.കെ. അബൂബക്കർ,&nbsp; പഞ്ചായത്ത് അംഗം ബിന്ദു കൊല്ലരുകണ്ടി, ബുഷറ, സിന്ധു കൈപ്പങ്ങൾ എന്നിവർ സംസാരിച്ചു.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് സ്നേഹ കുടുംബശ്രീ ക്രിസ്തുമസ് കരോളിലൂടെ പിരിച്ചെടുത്ത തുക വൃദ്ധ സദനത്തിലേക്ക് നൽകി. കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കൂട്ടാലിട ടി.കെ.ശ്രീധരൻ നഗറിൽ അരങ്ങേറിയ കുടുംബശ്രീ കലാമേള ചിലമ്പൊലി ഉദ്ഘാടന വേളയില്‍ കേരള ബ്ലഡ് ഡൊനേഷൻ പ്രസിഡന്റ്&nbsp; ജലീലിന് തുക കൈമാറി.കുടുംബശ്രീ കലാമേള ചിലമ്പൊലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.വിലാസിനി അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്, ടി.കെ.സുമേഷ്, കെ.കെ. അബൂബക്കർ,&nbsp; പഞ്ചായത്ത് അംഗം ബിന്ദു കൊല്ലരുകണ്ടി, ബുഷറ, സിന്ധു കൈപ്പങ്ങൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89793/a-gift-of-love-to-the-nursing-home)