---
title: "കിടാരി വിതരണം നടത്തി"
english_title: "Kitari was distributed "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89863/kitari-was-distributed"
published_at: "2023-01-12T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfff2bb9f9e_.jpg"
keywords: []
---

# കിടാരി വിതരണം നടത്തി

> **Lead Summary:** ഉളളിയേരി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉളളിയേരി ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വനിത ഗുണഭോക്താക്കൾക്ക് കിടാരികളെ നൽകി.മുപ്പത്തിഎട്ട് ഗുണഭോക്താക്കൾക്ക് വേണ്ടി ആണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.വരുമാന വർധനവ് സ്വയം തൊഴിൽ കണ്ടെത്തൽ എന്നിവ മുന്നിൽ കണ്ടാണ് പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിൽ ആക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത നിർവഹിച്ചു.ചടങ്ങിൽ ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ.പി.എം.സുബീഷ്&nbsp; സ്വാഗതവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ചന്ദ്രിക, പഞ്ചായത്ത് അംഗം ബാലകൃഷ്ണൻ എന്നിവർ ആശംസഅര്‍പ്പിക്കുകയും ടീ.എസ്.രാഹുൽ നന്ദിയും പറഞ്ഞു.

## Article Content

ഉളളിയേരി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉളളിയേരി ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വനിത ഗുണഭോക്താക്കൾക്ക് കിടാരികളെ നൽകി.മുപ്പത്തിഎട്ട് ഗുണഭോക്താക്കൾക്ക് വേണ്ടി ആണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.വരുമാന വർധനവ് സ്വയം തൊഴിൽ കണ്ടെത്തൽ എന്നിവ മുന്നിൽ കണ്ടാണ് പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിൽ ആക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത നിർവഹിച്ചു.ചടങ്ങിൽ ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ.പി.എം.സുബീഷ്&nbsp; സ്വാഗതവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ചന്ദ്രിക, പഞ്ചായത്ത് അംഗം ബാലകൃഷ്ണൻ എന്നിവർ ആശംസഅര്‍പ്പിക്കുകയും ടീ.എസ്.രാഹുൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89863/kitari-was-distributed)