---
title: "നന്മണ്ട ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2023-24 വികസന സെമിനാർ നടത്തി"
english_title: "Nanmanda Grama Panchayat conducted 14th Five Year Plan 2023-24 Development Seminar "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89868/nanmanda-grama-panchayat-conducted-14th-five-year-plan-2023-24-development-seminar"
published_at: "2023-01-12T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c006a34a2f1_.jpg"
keywords: []
---

# നന്മണ്ട ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2023-24 വികസന സെമിനാർ നടത്തി

> **Lead Summary:** നന്മണ്ട: നന്മണ്ട ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവസര പദ്ധതിയുടെ ഭാഗമായി 2023-24 വാർഷിക പദ്ധതി അന്തിമമാക്കുന്നതിനുള്ള വികസന സെമിനാർ നന്മണ്ട ബാങ്ക് മാൾ ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കൃഷ്ണവേണി മാണിക്കോത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചു വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി മുൻകാല ജനപ്രതിനിധികൾക്കും ജനകീയാസൂത്രണ പ്രവർത്തനത്തിന് സന്നദ്ധസേവനം നല്‍കിയ മുൻകാല പ്രവർത്തകർക്കുമുള്ള അനുമോദനവും സെമിനാറിന്റെ ഭാഗമായി നടന്നു.ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ വികസന രേഖ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി.കെ രാജൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടിക്കുന്നുമ്മൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഇ.കെ.രാജീവൻ, സി.പി.ബിജിഷ, ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ.രാജൻമാസ്റ്റർ, സി. ഡി. എസ് ചെയർപേഴ്സൺ സാവിത്രി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി പി.ജയരാജൻ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ഫ്രാൻസിസ് തോമസ് നന്ദിയും രേഖപ്പെടുത്തി.

## Article Content

നന്മണ്ട: നന്മണ്ട ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവസര പദ്ധതിയുടെ ഭാഗമായി 2023-24 വാർഷിക പദ്ധതി അന്തിമമാക്കുന്നതിനുള്ള വികസന സെമിനാർ നന്മണ്ട ബാങ്ക് മാൾ ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കൃഷ്ണവേണി മാണിക്കോത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചു വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി മുൻകാല ജനപ്രതിനിധികൾക്കും ജനകീയാസൂത്രണ പ്രവർത്തനത്തിന് സന്നദ്ധസേവനം നല്‍കിയ മുൻകാല പ്രവർത്തകർക്കുമുള്ള അനുമോദനവും സെമിനാറിന്റെ ഭാഗമായി നടന്നു.ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ വികസന രേഖ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി.കെ രാജൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടിക്കുന്നുമ്മൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഇ.കെ.രാജീവൻ, സി.പി.ബിജിഷ, ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ.രാജൻമാസ്റ്റർ, സി. ഡി. എസ് ചെയർപേഴ്സൺ സാവിത്രി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി പി.ജയരാജൻ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ഫ്രാൻസിസ് തോമസ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89868/nanmanda-grama-panchayat-conducted-14th-five-year-plan-2023-24-development-seminar)