---
title: "കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് 20.1.2023 വെള്ളിയാഴ്ച രാത്രി 8 മണിയ്ക്ക് കൂട്ടാലിടയിൽ നാടകം അവതരിപ്പിക്കുന്നു. സഹൃദയരായ നാട്ടുകാരെ സഹർഷം സ്വാഗതം ചെയ്യുന്നു."
english_title: "On the occasion of Kotoor Fest, the play will be performed at Kootalida on Friday 20.1.2023 at 8 PM. Friendly natives are warmly welcomed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89894/on-the-occasion-of-kotoor-fest-the-play-will-be-performed-at-kootalida-on-friday-2012023-at-8-pm-friendly-natives-are-warmly-welcomed"
published_at: "2023-01-12T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് 20.1.2023 വെള്ളിയാഴ്ച രാത്രി 8 മണിയ്ക്ക് കൂട്ടാലിടയിൽ നാടകം അവതരിപ്പിക്കുന്നു. സഹൃദയരായ നാട്ടുകാരെ സഹർഷം സ്വാഗതം ചെയ്യുന്നു.

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് 20.1.2023 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കൂട്ടാലിടയിൽ നാടകം അവതരിപ്പിക്കുന്നു.നിറഞ്ഞ സദസ്സിൽ പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസയും കയ്യടിയും നേടിക്കൊണ്ടിരിക്കുന്ന"മുടി" എന്ന നാടകം പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിൽ ട്രാൻസ്ജൻഡറുകൾ നേരിടേണ്ടി വരുന്ന വേദനകളും അവഗണനകളും വിഹ്വലതകളും തുറന്നു കാണിക്കുകയും സമൂഹ മനസ്സാക്ഷിയെ തൊട്ടുണത്തുന്നതുമാണ് പ്രമേയം. ഉടലിന്റെ രാഷ്ടീയ വിചാരണയെ പ്രതിരോധത്തിന്റെ തീക്കനൽ കൊണ്ട് കത്തിച്ച് പൊള്ളിക്കാനാണ് "മുടി " എന്ന നാടകത്തിലൂടെ ഇവർ ശ്രമിക്കുന്നത്. ചേതന്റേയും മധുബനിയുടേയും ഉടൽ മാറ്റ കഥയിലൂടെ ഒരു ട്രാൻസ് കമ്യൂണിന്റെ അരികു ജീവിതത്തിന് രംഗപടമൊരുക്കുകയാണ് ഏക്താരാ കമ്യൂൺ തിയേറ്റർ എന്ന നാടകട്രൂപ്പ്.പൊതു ഇടങ്ങൾ നിഷേധിക്കപ്പെട്ടവരുടെ ജൈവ ആഖ്യാനത്തെ തീഷ്ണമായ അനുഭവ വിവർത്തനങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുവാനാണ് ഈ നാടകം ശ്രമിക്കുന്നത്.ശ്രീജിഷ് ചെമ്മരന്റെ രചനയിൽ പത്തോളം അഭിനേത്രികളെ വേദിയിൽ വിന്യസിച്ചു കൊണ്ട് ശക്തമായൊരു പ്രമേയം സംവിധാനം ചെയ്ത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത് ലിനീഷ് നരയംകുളം, മേപ്പാടി ബാലകൃഷ്ണൻ എന്നീ നാടകപ്രവർത്തകരാണ്. ദീപസംവിധാനം മുരളി കിനാലൂർ, സാങ്കേതിക സഹായം രാജൻ നരയംകുളം. സംഗീതം വിനോദ് നിസരി, ആർട്ട് അനിൽതച്ചണ്ണ.വിദ്യാർത്ഥിനികളായ സുമന, സൂര്യ, ഹരിനന്ദന, കാശ്മീര എന്നിവരും വീട്ടമ്മമാരായ ലിഷ, വിമിന, രജനി, സന്ധ്യ, വിജിത, ലിഷിത എന്നിവരുമാണ് നാടകത്തിൽ അഭിനയിക്കുന്നത്.

## Article Content

കൂട്ടാലിട:കോട്ടൂർ ഫെസ്റ്റിനോടനുബന്ധിച്ച് 20.1.2023 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കൂട്ടാലിടയിൽ നാടകം അവതരിപ്പിക്കുന്നു.നിറഞ്ഞ സദസ്സിൽ പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസയും കയ്യടിയും നേടിക്കൊണ്ടിരിക്കുന്ന"മുടി" എന്ന നാടകം പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിൽ ട്രാൻസ്ജൻഡറുകൾ നേരിടേണ്ടി വരുന്ന വേദനകളും അവഗണനകളും വിഹ്വലതകളും തുറന്നു കാണിക്കുകയും സമൂഹ മനസ്സാക്ഷിയെ തൊട്ടുണത്തുന്നതുമാണ് പ്രമേയം. ഉടലിന്റെ രാഷ്ടീയ വിചാരണയെ പ്രതിരോധത്തിന്റെ തീക്കനൽ കൊണ്ട് കത്തിച്ച് പൊള്ളിക്കാനാണ് "മുടി " എന്ന നാടകത്തിലൂടെ ഇവർ ശ്രമിക്കുന്നത്. ചേതന്റേയും മധുബനിയുടേയും ഉടൽ മാറ്റ കഥയിലൂടെ ഒരു ട്രാൻസ് കമ്യൂണിന്റെ അരികു ജീവിതത്തിന് രംഗപടമൊരുക്കുകയാണ് ഏക്താരാ കമ്യൂൺ തിയേറ്റർ എന്ന നാടകട്രൂപ്പ്.പൊതു ഇടങ്ങൾ നിഷേധിക്കപ്പെട്ടവരുടെ ജൈവ ആഖ്യാനത്തെ തീഷ്ണമായ അനുഭവ വിവർത്തനങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുവാനാണ് ഈ നാടകം ശ്രമിക്കുന്നത്.ശ്രീജിഷ് ചെമ്മരന്റെ രചനയിൽ പത്തോളം അഭിനേത്രികളെ വേദിയിൽ വിന്യസിച്ചു കൊണ്ട് ശക്തമായൊരു പ്രമേയം സംവിധാനം ചെയ്ത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത് ലിനീഷ് നരയംകുളം, മേപ്പാടി ബാലകൃഷ്ണൻ എന്നീ നാടകപ്രവർത്തകരാണ്. ദീപസംവിധാനം മുരളി കിനാലൂർ, സാങ്കേതിക സഹായം രാജൻ നരയംകുളം. സംഗീതം വിനോദ് നിസരി, ആർട്ട് അനിൽതച്ചണ്ണ.വിദ്യാർത്ഥിനികളായ സുമന, സൂര്യ, ഹരിനന്ദന, കാശ്മീര എന്നിവരും വീട്ടമ്മമാരായ ലിഷ, വിമിന, രജനി, സന്ധ്യ, വിജിത, ലിഷിത എന്നിവരുമാണ് നാടകത്തിൽ അഭിനയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89894/on-the-occasion-of-kotoor-fest-the-play-will-be-performed-at-kootalida-on-friday-2012023-at-8-pm-friendly-natives-are-warmly-welcomed)