---
title: "ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ധർണ്ണ"
english_title: "Dharna under the aegis of Electricity Employees Federation of India  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89975/dharna-under-the-aegis-of-electricity-employees-federation-of-india"
published_at: "2023-01-13T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0e579c5be1_.jpg"
keywords: []
---

# ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ധർണ്ണ

> **Lead Summary:** ബാലുശ്ശേരി:സ്മാർട്ട് മീറ്റർ വ്യാപനം പൊതുമേഖലയിൽ നിർവ്വഹിക്കുക, ടോട്ടക്സ് മാതൃക തള്ളിക്കളയുക, ബദൽ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ഡിവിഷൻ ഓഫീസ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ബാലുശ്ശേരി ഏരിയാ സെക്രട്ടറി സഖാവ് എം.വി.സദാനന്ദൻ ധർണ്ണ&nbsp; ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കെ.എസ്.ഇ. ബി.വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സഖാവ് കെ.ഉദയകുമാർ സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം സഖാവ് ലാലു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ഇ. ബി.ഓഫീസഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം സഖാവ് എ.സജിത്ത് കുമാർ വിഷയാവതരണം നടത്തി. സഖാവ് ഷനാസ് പി ഷൌക്കത്ത് (കെ.എസ്.ഇ.ബി.ഒ.എ), പെഷനേഴ്സ് അസോസിയേഷൻ അംഗം കെ.പി.കുഞ്ഞിരാമൻ, കെ.എസ്.ഇ.ബി.കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആയ സഖാവ് പ്രജിത്ത് രാജഗിരി, സഖാവ് മുകേഷ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഡിവിഷൻ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് ഷിബു നന്ദി രേഖപ്പെടുത്തി.

## Article Content

ബാലുശ്ശേരി:സ്മാർട്ട് മീറ്റർ വ്യാപനം പൊതുമേഖലയിൽ നിർവ്വഹിക്കുക, ടോട്ടക്സ് മാതൃക തള്ളിക്കളയുക, ബദൽ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ഡിവിഷൻ ഓഫീസ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ബാലുശ്ശേരി ഏരിയാ സെക്രട്ടറി സഖാവ് എം.വി.സദാനന്ദൻ ധർണ്ണ&nbsp; ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കെ.എസ്.ഇ. ബി.വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സഖാവ് കെ.ഉദയകുമാർ സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം സഖാവ് ലാലു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ഇ. ബി.ഓഫീസഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം സഖാവ് എ.സജിത്ത് കുമാർ വിഷയാവതരണം നടത്തി. സഖാവ് ഷനാസ് പി ഷൌക്കത്ത് (കെ.എസ്.ഇ.ബി.ഒ.എ), പെഷനേഴ്സ് അസോസിയേഷൻ അംഗം കെ.പി.കുഞ്ഞിരാമൻ, കെ.എസ്.ഇ.ബി.കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആയ സഖാവ് പ്രജിത്ത് രാജഗിരി, സഖാവ് മുകേഷ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഡിവിഷൻ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് ഷിബു നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89975/dharna-under-the-aegis-of-electricity-employees-federation-of-india)