---
title: "അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയു മുള്ള വക്രഗണിത നാടകം"
english_title: "Mathematical play against superstition and drug use "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/89980/mathematical-play-against-superstition-and-drug-use"
published_at: "2023-01-13T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0e975898a6_.jpg"
keywords: []
---

# അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയു മുള്ള വക്രഗണിത നാടകം

> **Lead Summary:** നടുവണ്ണൂർ: അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയു മുള്ള വക്രഗണിത നാടകം ശ്രദ്ധ നേടുന്നു. മാനുഷിക മൂല്യങ്ങൾ തകർത്തെറിയുന്ന വർത്തമാനകാല പ്രവണതകൾക്കെതിരെ പ്രത്രികരിക്കാൻ കലയെ ഉപയോഗപ്പെടുത്തുക എന്നതിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നടുവണ്ണൂർ അച്ച്യൂതൻ സ്മാരക കലാസമിതി 47-ാം വർഷത്തിൽ വക്രഗണിതം എന്ന നാടകം അരങ്ങിലെത്തിക്കുന്നത്. നവാഗത എഴുത്തുകാരൻ ശ്രീജേഷ് കാവിൽ രചനയും നവാഗത സംവിധായകൻ അഖിൽ തിരുവോടും സമ്മേളിക്കുന്ന നാടകത്തിൽ പ്രാദേശിക കലാകാരന്മാരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. അന്ധവിശ്വാസം പരത്തുന്ന വ്യാജ സിദ്ധന്റെ വളർച്ചയും തകർച്ചയുമാണ് നാടകത്തിന്റെ പ്രമേയം. കോട്ടൂർ ഫെസ്റ്റിൽ വക്രഗണിതത്തെ നിറഞ്ഞ സദസ്സാണ് വരവേറ്റത്.

## Article Content

നടുവണ്ണൂർ: അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയു മുള്ള വക്രഗണിത നാടകം ശ്രദ്ധ നേടുന്നു. മാനുഷിക മൂല്യങ്ങൾ തകർത്തെറിയുന്ന വർത്തമാനകാല പ്രവണതകൾക്കെതിരെ പ്രത്രികരിക്കാൻ കലയെ ഉപയോഗപ്പെടുത്തുക എന്നതിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നടുവണ്ണൂർ അച്ച്യൂതൻ സ്മാരക കലാസമിതി 47-ാം വർഷത്തിൽ വക്രഗണിതം എന്ന നാടകം അരങ്ങിലെത്തിക്കുന്നത്. നവാഗത എഴുത്തുകാരൻ ശ്രീജേഷ് കാവിൽ രചനയും നവാഗത സംവിധായകൻ അഖിൽ തിരുവോടും സമ്മേളിക്കുന്ന നാടകത്തിൽ പ്രാദേശിക കലാകാരന്മാരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. അന്ധവിശ്വാസം പരത്തുന്ന വ്യാജ സിദ്ധന്റെ വളർച്ചയും തകർച്ചയുമാണ് നാടകത്തിന്റെ പ്രമേയം. കോട്ടൂർ ഫെസ്റ്റിൽ വക്രഗണിതത്തെ നിറഞ്ഞ സദസ്സാണ് വരവേറ്റത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/89980/mathematical-play-against-superstition-and-drug-use)