---
title: "വീണു കിട്ടിയ സ്വർണ്ണം തിരിച്ചുനൽകി മാതൃകയായി"
english_title: "The fallen gold was returned and set as an example "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90036/the-fallen-gold-was-returned-and-set-as-an-example"
published_at: "2023-01-13T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c11ba60f6e2_.jpg"
keywords: []
---

# വീണു കിട്ടിയ സ്വർണ്ണം തിരിച്ചുനൽകി മാതൃകയായി

> **Lead Summary:** നടുവണ്ണൂർ: കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി. നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹയ ഫാത്തിമ, ലാമിയ, സംവേദ് എന്നിവരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ്ണം കുട്ടികൾ അധ്യാപകരെ ഏൽപിക്കുകയായിരുന്നു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾ തന്നെ ഉടമയായ ദേവനന്ദക്ക് കൈമാറി. പി.ടി.എ പ്രസിഡണ്ട്, കെ.പി സത്യൻ, ഹെഡ്മാസ്റ്റർ ടി.മുനാസ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.റീനാ കുമാരി, സ്റ്റാഫ് സെക്രട്ടറി വി.സി സാജിത്, വി.സുരേഷ് കുമാർ, പി.സി.നിർമ്മല, പി.ബിജീഷ്, മോമി രാജീവ് എന്നിവർ കുട്ടികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചുകൊണ്ട് സംസാരിച്ചു.

## Article Content

നടുവണ്ണൂർ: കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി. നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹയ ഫാത്തിമ, ലാമിയ, സംവേദ് എന്നിവരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ്ണം കുട്ടികൾ അധ്യാപകരെ ഏൽപിക്കുകയായിരുന്നു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾ തന്നെ ഉടമയായ ദേവനന്ദക്ക് കൈമാറി. പി.ടി.എ പ്രസിഡണ്ട്, കെ.പി സത്യൻ, ഹെഡ്മാസ്റ്റർ ടി.മുനാസ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.റീനാ കുമാരി, സ്റ്റാഫ് സെക്രട്ടറി വി.സി സാജിത്, വി.സുരേഷ് കുമാർ, പി.സി.നിർമ്മല, പി.ബിജീഷ്, മോമി രാജീവ് എന്നിവർ കുട്ടികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചുകൊണ്ട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90036/the-fallen-gold-was-returned-and-set-as-an-example)