---
title: "കൊളത്തൂരിൽ കൊയ്ത്തുൽസവം നടത്തി"
english_title: "A harvest festival was held at Kolathur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90187/a-harvest-festival-was-held-at-kolathur"
published_at: "2023-01-14T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c24358963ff_.jpg"
keywords: []
---

# കൊളത്തൂരിൽ കൊയ്ത്തുൽസവം നടത്തി

> **Lead Summary:** നന്മണ്ട:കൊളത്തൂർ കുറന്താർ പാട ശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നൂറ് ഏക്കറോളം വരുന്ന നെൽകൃഷിയുടെ വിളവെടുപ്പ് നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വെതാണ്ടം വിത്തിനമാണ് കുറന്താർ പാടത്ത് കൃഷി ചെയ്ത് വിളവെടുത്തത്. കൃഷി ഓഫീസർ ടി.കെ.നസീർ, നന്മണ്ട പഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ പ്രതിഭാ രവീന്ദ്രൻ, പാടശേഖര സമിതി പ്രസിഡണ്ട് രാജീവൻ കൊളത്തൂർ, 20 ഏക്കറിൽ നെൽകൃഷി ചെയ്ത കർഷകൻ വെളുത്താടത്ത് മോഹനൻ, കൃഷി അസിസ്റ്റന്റുമാരായ ഗിരീഷ്കുമാർ, ശാലീഷ, സജിത, എന്നിവർക്കൊപ്പം കർഷകരും നെൽ കൃഷി വിളവെടുപ്പിൽ പങ്കെടുത്തു.

## Article Content

നന്മണ്ട:കൊളത്തൂർ കുറന്താർ പാട ശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നൂറ് ഏക്കറോളം വരുന്ന നെൽകൃഷിയുടെ വിളവെടുപ്പ് നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വെതാണ്ടം വിത്തിനമാണ് കുറന്താർ പാടത്ത് കൃഷി ചെയ്ത് വിളവെടുത്തത്. കൃഷി ഓഫീസർ ടി.കെ.നസീർ, നന്മണ്ട പഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ പ്രതിഭാ രവീന്ദ്രൻ, പാടശേഖര സമിതി പ്രസിഡണ്ട് രാജീവൻ കൊളത്തൂർ, 20 ഏക്കറിൽ നെൽകൃഷി ചെയ്ത കർഷകൻ വെളുത്താടത്ത് മോഹനൻ, കൃഷി അസിസ്റ്റന്റുമാരായ ഗിരീഷ്കുമാർ, ശാലീഷ, സജിത, എന്നിവർക്കൊപ്പം കർഷകരും നെൽ കൃഷി വിളവെടുപ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90187/a-harvest-festival-was-held-at-kolathur)