---
title: "കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായുള്ള 'നാട്ടുണർവ്' പ്രാദേശിക കലാകാരന്മാരുടെ പരിപാടിയുടെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് നിർവ്വഹിച്ചു"
english_title: "Balusherry Grama Panchayat President Rupa Lekha Kompilad inaugurated the 'Natunarv' program of local artistes as part of Kotoor Fest"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90275/balusherry-grama-panchayat-president-rupa-lekha-kompilad-inaugurated-the-natunarv-program-of-local-artistes-as-part-of-kotoor-fest"
published_at: "2023-01-14T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2943975174_.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായുള്ള 'നാട്ടുണർവ്' പ്രാദേശിക കലാകാരന്മാരുടെ പരിപാടിയുടെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് നിർവ്വഹിച്ചു

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തും വിവിധ വകുപ്പുകളു മായി സഹകരിച്ചു കൊണ്ട് നടന്നു കൊണ്ടിരിക്കുന്ന കോട്ടൂർ ഫെസ്റ്റ് ഒറ്റ മനസ്സോടെ ജനം ഏറ്റെടുത്തുകൊണ്ടിരിക്കുന്നു.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തും വിവിധ വകുപ്പുകളു മായി സഹകരിച്ചു കൊണ്ട് നടന്നു കൊണ്ടിരിക്കുന്ന കോട്ടൂർ ഫെസ്റ്റ് ഒറ്റ മനസ്സോടെ ജനം ഏറ്റെടുത്തുകൊണ്ടിരിക്കുന്നു.

കോട്ടൂർ പഞ്ചായത്തിലെ കുട്ടാലിട ടൗണിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നത്. ജനുവരി 22 ന് അവസാനിക്കവേ കോട്ടൂർ ഫസ്റ്റിന് നല്ല ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായുള്ള 'നാട്ടുണർവ്' പ്രാദേശിക കലാകാരന്മാരുടെ പരിപാടിയുടെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട്ട് നിർവ്വഹിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് അംഗം കെ.പി.മനോഹരൻ ചടങ്ങില്‍ അധ്യക്ഷനായി. കോട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി.ദാമോധരൻ, ടി.എം.രഘൂത്തമൻ എന്നിവർ സംസാരിച്ചു.  ടി.കെ. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.കെ.മോഹനൻ&nbsp;ചടങ്ങില്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90275/balusherry-grama-panchayat-president-rupa-lekha-kompilad-inaugurated-the-natunarv-program-of-local-artistes-as-part-of-kotoor-fest)