---
title: "കേരള സംഗീത നാടക അക്കാദമി കോക്കല്ലൂർ ടാഗോർ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രൊഫഷണങ്ങൾ നാടകോത്സവം സമാപിച്ചു"
english_title: "Kerala Sangeetha Nataka Akademi Kokkallur in collaboration with Tagore reading room concluded the professional drama festival "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90368/kerala-sangeetha-nataka-akademi-kokkallur-in-collaboration-with-tagore-reading-room-concluded-the-professional-drama-festival"
published_at: "2023-01-15T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c388256b6cb_33333333333.jpg"
keywords: []
---

# കേരള സംഗീത നാടക അക്കാദമി കോക്കല്ലൂർ ടാഗോർ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രൊഫഷണങ്ങൾ നാടകോത്സവം സമാപിച്ചു

> **Lead Summary:** ബാലുശ്ശേരി:കേരള സംഗീത നാടക അക്കാദമി കോക്കല്ലൂർ ടാഗോർ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രൊഫഷണങ്ങൾ നാടകോത്സവം സമാപിച്ചു. മൂന്നു ദിവസമായി കോക്കല്ലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എ.ശാന്തകുമാർ നഗറിൽ നടന്ന നാടകോത്സവ സമാപനം കെ.എം.സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ.അശോകൻ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ: കെ.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. നാടക പ്രവർത്തകരായ എം.കെ.രവി വർമ, ഹരിന്ദ്ര നാഥ് ഇയ്യാട്, ആർ.സി.കോക്കല്ലൂർ, എം.ബി ബി.എസ് നേടിയ ഷിത്തു എന്നിവർക്ക് എം.എൽ.എ ഉപഹാരം നൽകി. പരീത് കോക്കല്ലൂർ സ്വാഗതവും ഗിരിജാ പാർവതി നന്ദിയും പറഞ്ഞു.

## Article Content

ബാലുശ്ശേരി:കേരള സംഗീത നാടക അക്കാദമി കോക്കല്ലൂർ ടാഗോർ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രൊഫഷണങ്ങൾ നാടകോത്സവം സമാപിച്ചു. മൂന്നു ദിവസമായി കോക്കല്ലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എ.ശാന്തകുമാർ നഗറിൽ നടന്ന നാടകോത്സവ സമാപനം കെ.എം.സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ.അശോകൻ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ: കെ.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. നാടക പ്രവർത്തകരായ എം.കെ.രവി വർമ, ഹരിന്ദ്ര നാഥ് ഇയ്യാട്, ആർ.സി.കോക്കല്ലൂർ, എം.ബി ബി.എസ് നേടിയ ഷിത്തു എന്നിവർക്ക് എം.എൽ.എ ഉപഹാരം നൽകി. പരീത് കോക്കല്ലൂർ സ്വാഗതവും ഗിരിജാ പാർവതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90368/kerala-sangeetha-nataka-akademi-kokkallur-in-collaboration-with-tagore-reading-room-concluded-the-professional-drama-festival)