---
title: "കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് സംഗമവും നവ്യാനുഭവമായി"
english_title: "As part of the Kotoor Fest, the differently-abled art festival and palliative meeting organized by the panchayat became a new experience"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90556/as-part-of-the-kotoor-fest-the-differently-abled-art-festival-and-palliative-meeting-organized-by-the-panchayat-became-a-new-experience"
published_at: "2023-01-16T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4d0257e8ea_.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് സംഗമവും നവ്യാനുഭവമായി

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് സംഗമവും നവ്യാനുഭവമായി. വർണങ്ങൾ വിതറി അവർ പാടുകയും നൃത്തം വക്കുകയും ചെയ്തു. പരിമിതികൾ മറികടന്ന് അരങ്ങിലവർ നിറഞ്ഞാടിയപ്പോൾ സദസ്സിലുള്ളവരും നൃത്തം ചെയ്തതോടെ ഭിന്നശേഷി കലോത്സവം കളർഫുളായി. അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം മൈന്റ് വൈസ് ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഗീത കെ. ഉണ്ണി പരിപാടിയില്‍ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷൈൻ. ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ സ്മിത, എ.രാഘവൻ നായർ, സി.എൻ.അയ്യപ്പൻ തുടങ്ങിയവർ സം സാരിച്ച ചടങ്ങില്‍. ടി.ഷാജു. സ്വാഗതം പറഞ്ഞു.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് സംഗമവും നവ്യാനുഭവമായി. വർണങ്ങൾ വിതറി അവർ പാടുകയും നൃത്തം വക്കുകയും ചെയ്തു. പരിമിതികൾ മറികടന്ന് അരങ്ങിലവർ നിറഞ്ഞാടിയപ്പോൾ സദസ്സിലുള്ളവരും നൃത്തം ചെയ്തതോടെ ഭിന്നശേഷി കലോത്സവം കളർഫുളായി. അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം മൈന്റ് വൈസ് ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഗീത കെ. ഉണ്ണി പരിപാടിയില്‍ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷൈൻ. ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ സ്മിത, എ.രാഘവൻ നായർ, സി.എൻ.അയ്യപ്പൻ തുടങ്ങിയവർ സം സാരിച്ച ചടങ്ങില്‍. ടി.ഷാജു. സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90556/as-part-of-the-kotoor-fest-the-differently-abled-art-festival-and-palliative-meeting-organized-by-the-panchayat-became-a-new-experience)