---
title: "കൊടുവാക്കണ്ടി മൊയ്തീന്‍ കോയ നിര്യാതനായി "
english_title: "koduvakkandy moyideen koya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/9066/koduvakkandy-moyideen-koya-passed-away"
published_at: "2021-11-05T16:08:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61850b84dae97_WATERMARK.JPG"
keywords: []
---

# കൊടുവാക്കണ്ടി മൊയ്തീന്‍ കോയ നിര്യാതനായി 

> **Lead Summary:** ** അത്തോളി**: അത്തോളിയിലെ പൗരപ്രമുഖനും കോഴിക്കോട് ജില്ല മുസ്ലിം ലീഗ് കൗണ്‍സിലറും അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാനും കേരള ന്യൂനപക്ഷ വിദ്യാഭ്യാസസമിതി സംസ്ഥാന വൈസ് ചെയര്‍മാനുമായ കൊടുവാക്കണ്ടി മൊയ്തീന്‍ കോയ നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം.

## Article Content

** അത്തോളി**: അത്തോളിയിലെ പൗരപ്രമുഖനും കോഴിക്കോട് ജില്ല മുസ്ലിം ലീഗ് കൗണ്‍സിലറും അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാനും കേരള ന്യൂനപക്ഷ വിദ്യാഭ്യാസസമിതി സംസ്ഥാന വൈസ് ചെയര്‍മാനുമായ കൊടുവാക്കണ്ടി മൊയ്തീന്‍ കോയ നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം.

ദീര്‍ഘകാലം ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, സെക്രട്ടറിയായിരുന്നു. ആറുപതിറ്റാണ്ടുകാലം അത്തോളിയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മത മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. അത്തോളി മുനീറുല്‍ ഇസ്ലാം സഭ പ്രസിഡണ്ട്, അത്താളി സഹകരണ ആശുപത്രി പ്രസിഡണ്ട്, കൂനഞ്ചേരി ദാറുന്നജാത്ത് അറബി കോളേജ് വൈസ് പ്രസിഡണ്ട്, അത്താളി മുസ്ലീം വെല്‍ഫെയര്‍ അസാസിയേഷന്‍ വൈസ് പ്രസിഡണ്ട്, അത്തോളിമര്‍ച്ചന്റ് അസാസിയേഷന്‍ പ്രസിഡണ്ട്, അത്തോളി സഭ മസ്ജിദ് പ്രസിഡണ്ട്, ചന്ദിക ലേഖകന്‍, കുന്നത്തറ ടെക്റ്റയില്‍സ് ഡയറക്ടര്‍ കൊയിലാണ്ടി താലൂക്ക് എസ്ടിയു വൈസ് പ്രസിഡണ്ട്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

മീഞ്ചന്ത ഗവ. കോളേജ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ പരേതയായ ഇമ്പിച്ചായിശ. മകള്‍ വഹീദ. മരുമകന്‍ അബുബക്കര്‍ (മുണ്ടോത്ത്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/9066/koduvakkandy-moyideen-koya-passed-away)