---
title: "അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ സഭ സംഘടിപ്പിച്ചു"
english_title: "Prabhas Sabha organized for educated young men and women "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/90817/prabhas-sabha-organized-for-educated-young-men-and-women"
published_at: "2023-01-17T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6574469cd9_.jpg"
keywords: []
---

# അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ സഭ സംഘടിപ്പിച്ചു

> **Lead Summary:** നന്മണ്ട: കേരളത്തിന് അകത്തും പുറത്തുമുള്ള ജോലി സാധ്യതകൾ പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി നന്മണ്ട ഗ്രാമപഞ്ചായത്ത് സരസ്വതീ വിദ്യാമന്ദിരം സ്കൂളിൽ വെച്ച് അഭ്യസ്ഥവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽ സഭ സംഘടിപ്പിച്ചു. തൊഴിൽ സഭ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്തിന്റെഅദ്ധ്യക്ഷതയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് അംഗം സീമ തട്ടഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, കില ആര്‍പി ഡോ ദിനേശൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ, പഞ്ചായത്ത് സ്റ്റാഫ് അനുശ്രീ വിജയൻ, അതുൽ ദാസ്, അഭിലാഷ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അംഗം അബിൻ രാജ് സ്വാഗതവും സിഡിഎസ് ചെയർ പേഴ്സൺ സാവിത്രി നന്ദിയും പറഞ്ഞു.

## Article Content

നന്മണ്ട: കേരളത്തിന് അകത്തും പുറത്തുമുള്ള ജോലി സാധ്യതകൾ പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി നന്മണ്ട ഗ്രാമപഞ്ചായത്ത് സരസ്വതീ വിദ്യാമന്ദിരം സ്കൂളിൽ വെച്ച് അഭ്യസ്ഥവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽ സഭ സംഘടിപ്പിച്ചു. തൊഴിൽ സഭ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്തിന്റെഅദ്ധ്യക്ഷതയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് അംഗം സീമ തട്ടഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, കില ആര്‍പി ഡോ ദിനേശൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ, പഞ്ചായത്ത് സ്റ്റാഫ് അനുശ്രീ വിജയൻ, അതുൽ ദാസ്, അഭിലാഷ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അംഗം അബിൻ രാജ് സ്വാഗതവും സിഡിഎസ് ചെയർ പേഴ്സൺ സാവിത്രി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/90817/prabhas-sabha-organized-for-educated-young-men-and-women)