---
title: "കോട്ടൂർ ഫെസ്റ്റ്; കൂട്ടാലിടയെ കോരിത്തരിപ്പിച്ച് Song of Soul and soil സംഗീത വിരുന്ന്"
english_title: "Couture Fest; Song of Soul and soil music feast with the crowd"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/91010/couture-fest-song-of-soul-and-soil-music-feast-with-the-crowd"
published_at: "2023-01-18T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7a7a081d99_kottur_fest.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റ്; കൂട്ടാലിടയെ കോരിത്തരിപ്പിച്ച് Song of Soul and soil സംഗീത വിരുന്ന്

> **Lead Summary:** **കൂട്ടാലിട : **കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റിൽ നടത്തിയ Song of Soul and soil സംഗീത വിരുന്ന് കൂട്ടാലിട യെ കോരിത്തരിപ്പിച്ചു. സമീർ ബിൻസിയുടെ സൂഫി സംഗീതം പെയ്തിറങ്ങിയ മനോഹരമായ ഒരു രാത്രി.

## Article Content

**കൂട്ടാലിട : **കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റിൽ നടത്തിയ Song of Soul and soil സംഗീത വിരുന്ന് കൂട്ടാലിട യെ കോരിത്തരിപ്പിച്ചു. സമീർ ബിൻസിയുടെ സൂഫി സംഗീതം പെയ്തിറങ്ങിയ മനോഹരമായ ഒരു രാത്രി.

സമീറിനൊപ്പം ഇമാം മജ്ബൂറും ചേർന്ന ഖവ്വാലി - നൈറ്റ് കോട്ടൂർ ഫെസ്റ്റ് വേദിയെ മനോഹരമാക്കി. നുസ്രത്ത് ഫത്തേഹ് അലി ഖാനും അമീർ ഖുസ്രുവും ജലാലുദ്ദീൻ റൂമിയും സംഗീതത്തിൽ കൂടെ മീരാഭായിയും തുടങ്ങി നാരായണ ഗുരുവും ഇച്ച മസ്താനും കെവി അബൂബക്കർ മാസ്റ്ററും വരെ നിറഞ്ഞു നിന്ന രാത്രി.

സൂഫി സംഗീതത്തിലേക്ക് നാരായണ ഗുരുവിന്റെ യോഗാത്മക ശീലുകളും വേദവചനങ്ങളും അയ്യപ്പനും വാവരും നാടോടി പുരാവൃത്തങ്ങളുമെല്ലാം ഇഴ ചേർന്ന് സംഗീതം പെയ്തിറങ്ങി.

ദൈവത്തോടും മനുഷ്യനോടും പ്രപഞ്ചത്തോടുമുള്ള പ്രണയം ഒഴുകിയൊഴുകി പാത്തുമ്മ പെറ്റ വാവർ മകനിൽ എത്തിയപ്പോഴേക്കും സദസ് ഇളകി മറിഞ്ഞു. കോട്ടൂർ ഫെസ്റ്റ് ജനഹൃദയങ്ങളിൽ ഓർക്കുവാനും. സംഗീത വിരുന്ന് ആസ്വദിയ്ക്കുവാനും മുള്ള അവസരമായി തീർന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/91010/couture-fest-song-of-soul-and-soil-music-feast-with-the-crowd)