---
title: "മഞ്ജുള ചേച്ചി ഇനി വെറ്റില മുറിക്കില്ല; ആരോഗ്യ ബോധവത്ക്കരണം ഫലം കണ്ടു "
english_title: "Manjula chechi will no longer cut betel leaves; Health awareness has paid off"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/91202/manjula-chechi-will-no-longer-cut-betel-leaves-health-awareness-has-paid-off"
published_at: "2023-01-19T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8f81d89187_body_fat.jpg"
keywords: []
---

# മഞ്ജുള ചേച്ചി ഇനി വെറ്റില മുറിക്കില്ല; ആരോഗ്യ ബോധവത്ക്കരണം ഫലം കണ്ടു 

> **Lead Summary:** **കൂട്ടാലിട : **മഞ്ജുള ചേച്ചി ഇനി വെറ്റില മുറുക്കില്ല. വെൽനസ് പരിശീലകർക്ക് നൽകിയ ഉറപ്പ്. കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടൂർ ഫെസ്റ്റുമായി ബന്ധപ്പെട്ട് ഒരുക്കിയ സൗജന്യ ബോഡി ഫാറ്റ് പരിശോധനയിലും ആരോഗ്യ ബോധവത്കരണത്തിലും വൻ ജനകീയ പങ്കാളിത്തം.

## Article Content

**കൂട്ടാലിട : **മഞ്ജുള ചേച്ചി ഇനി വെറ്റില മുറുക്കില്ല. വെൽനസ് പരിശീലകർക്ക് നൽകിയ ഉറപ്പ്. കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടൂർ ഫെസ്റ്റുമായി ബന്ധപ്പെട്ട് ഒരുക്കിയ സൗജന്യ ബോഡി ഫാറ്റ് പരിശോധനയിലും ആരോഗ്യ ബോധവത്കരണത്തിലും വൻ ജനകീയ പങ്കാളിത്തം.

ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്ക്കരണം നടക്കുന്നതിനിടെയാണ് മഞ്ജുള ചേച്ചിയുടെ വെറ്റില മുറുക്ക് ശീലം സഹപ്രവർത്തകർ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പ്പെടുത്തിയത്.

കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് ഇട വരുത്തുന്ന വെറ്റില മുറുക്ക് ശീലം ഉപേക്ഷിക്കുെമെന്ന് ചേച്ചി ഉറപ്പ് നൽകി. കോട്ടൂർ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ആരോഗ്യ പരിശോധനയിൽ 150 ഓളം പേർ പങ്കാളികളായി.

അമിത വണ്ണം മൈഗ്രൻ, കൊളസ്ട്രോൾ, ഫാറ്റി ലിവർ, കരൾ വീക്കം, ഡയബറ്റീസ്, ആസത്മ, ഹൃദ്രോഗം, എല്ല് തേയ്മാനം എന്നീ രോഗ സാധ്യതകളെ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/91202/manjula-chechi-will-no-longer-cut-betel-leaves-health-awareness-has-paid-off)