---
title: "കോട്ടൂർ ഫെസ്റ്റ്; കൂട്ടാലിടയെ ഇളക്കി മറിച്ച് കണ്ണൂർ ഷെരീഫും സംഘവും "
english_title: "Kannur Sheriff and his team stirred up the crowd"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/91286/kannur-sheriff-and-his-team-stirred-up-the-crowd"
published_at: "2023-01-19T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c94829f1998_kannur_sherif.jpg"
keywords: []
---

# കോട്ടൂർ ഫെസ്റ്റ്; കൂട്ടാലിടയെ ഇളക്കി മറിച്ച് കണ്ണൂർ ഷെരീഫും സംഘവും 

> **Lead Summary:** **കൂട്ടാലിട : **രാ രാ രക്കമ്മ ... എക്ക സക്ക എക്ക സക്ക .. കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിച്ച അടിപൊളി ഗാനങ്ങൾക്കൊപ്പം ചുടവ് വെയ്ക്കുകയാണ് അവർ. രാത്രി വൈകിയും ഗാനമേള തുടരുകയായിരുന്നു.

## Article Content

**കൂട്ടാലിട : **രാ രാ രക്കമ്മ ... എക്ക സക്ക എക്ക സക്ക .. കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിച്ച അടിപൊളി ഗാനങ്ങൾക്കൊപ്പം ചുടവ് വെയ്ക്കുകയാണ് അവർ. രാത്രി വൈകിയും ഗാനമേള തുടരുകയായിരുന്നു.

മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ കണ്ണൂർ ഷെരീഫ് കോട്ടൂർ ഫെസ്റ്റിൽ എത്തിയ അപ്പോൾ യുവതയുടെ അഭിരുചികൾക്കൊപ്പം വഴി മാറി. മാപ്പിളപ്പാട്ടിനൊപ്പം അടിപൊളി ഗാനങ്ങളും നാടൻ പാട്ടുകളും സമ്മേളിക്കുകയായിരുന്നു.

കോട്ടൂർ ഫെസ്റ്റിന്റെ 11 ദിനത്തിൽ ആയിരങ്ങളാണ് പ്രധാന വേദിയായ ടി കെ ശ്രീനഗറിൽ തടിച്ച് കൂടിയത്. ഗാനങ്ങൾക്കൊപ്പം യുവാവക്കൾ താളം പിടിച്ചതോടെ കൂട്ടാലിട ഇളകി മറിഞ്ഞു. ഫാസില ബാനു, റിയാന റമീസ്, അഫ്സൽ ഷാ, നസ്രിഫ എന്നിവരും ഗാനങ്ങൾ ആലപിച്ചു.

ആസ്വാദ വൃന്ദം വേദിയിൽ നിന്ന് റോഡിലേക്ക് നിറഞ്ഞതോടെ സംഘാടകരും പൊലീസും ഏറെ ബുദ്ധിമുട്ടി. ബാലുശ്ശേരി - കൂട്ടാലിട റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

കോട്ടൂർ ഫെസ്റ്റിനെ അക്ഷരാർത്ഥത്തിൽ ഉത്സവത്തിമിർപ്പിൽ ആറാടിച്ചു കൊണ്ടാണ് കണ്ണൂർ ഷെരീഫും സംഘവും ഇന്നലെ കൂട്ടാലിടയിൽ പാടിയത്... ആയിരങ്ങൾ ഒഴുകി എത്തിയിട്ടും യാതൊരു വിധ അസ്വാരസ്യങ്ങളും ഇല്ലാതെ എല്ലാവരും സഹകരിച്ചു എന്നതാണ് ഗാനമേളയുടെ വിജയം, കോട്ടൂർ ഫെസ്റ്റിന്റെ വിജയം..

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/91286/kannur-sheriff-and-his-team-stirred-up-the-crowd)