---
title: "ലഹരിമുക്ത കുടുംബാന്തരീക്ഷം ഉയർത്തിക്കൊണ്ടുവരാൻ ജാഗ്രതാസമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും- പി സതീദേവി"
english_title: "Vigilance committees will be made efficient to bring up a drug-free family environment - P Sate Devi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/91287/vigilance-committees-will-be-made-efficient-to-bring-up-a-drug-free-family-environment-p-sate-devi"
published_at: "2023-01-19T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c948d34b80d_sathidevi.jpg"
keywords: []
---

# ലഹരിമുക്ത കുടുംബാന്തരീക്ഷം ഉയർത്തിക്കൊണ്ടുവരാൻ ജാഗ്രതാസമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും- പി സതീദേവി

> **Lead Summary:** **ബാലുശ്ശേരി : **ലഹരിമുക്ത കുടുംബാന്തരീക്ഷം ഉയർത്തിക്കൊണ്ടുവരാൻ ജാഗ്രതാസമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി.

## Article Content

**ബാലുശ്ശേരി : **ലഹരിമുക്ത കുടുംബാന്തരീക്ഷം ഉയർത്തിക്കൊണ്ടുവരാൻ ജാഗ്രതാസമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി.

കോട്ടൂർ ഫെസ്റ്റിന്റെഭാഗമായി സംസ്ഥാന വനിതാ കമ്മീഷനും, കോട്ടൂർപഞ്ചായത്തും ചേർന്ന് ലഹരി വസ്തുക്കൾ ഉയർത്തുന്ന സാമൂഹ്യ പ്രശ്നങ്ങൾ എന്ന വിഷയയത്തിൽ കൂട്ടാലിടയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

നന്നായി പ്രവർത്തിക്കുന്ന ജാഗ്രതാസമിതികളുള്ള പഞ്ചായത്തിനും , കോർപ്പറേഷനും, മുനിസിപ്പാലിറ്റിയ്ക്കും വനിതാ കമ്മീഷൻ അവാർഡു നൽകുമെന്നും, അടുത്ത വർഷം മുതൽ അവാർഡ്തുക വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും അവർ പറഞ്ഞു.

ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത അധ്യക്ഷയായി. എക് സൈസ് ഇൻസ്പെക്ടർ സി മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ വിലാസിനി, സ്ഥിരം സമിതി അധ്യക്ഷ സിന്ധു കൈപ്പങ്ങൽ എന്നിവർ സംസാരിച്ചു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് സ്വാഗതവും, കുടുംബശ്രീ ചെയർപേഴ്സൺ യു എം ഷീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/91287/vigilance-committees-will-be-made-efficient-to-bring-up-a-drug-free-family-environment-p-sate-devi)