---
title: "അവർ തകർത്ത് അഭിനയിച്ചു; അരങ്ങിലെത്തിയത് 120 ഓളം വിദ്യാർത്ഥികൾ"
english_title: "They broke and acted; About 120 students reached the stage"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/91520/they-broke-and-acted-about-120-students-reached-the-stage"
published_at: "2023-01-20T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cad6a9588aa_drama.jpg"
keywords: []
---

# അവർ തകർത്ത് അഭിനയിച്ചു; അരങ്ങിലെത്തിയത് 120 ഓളം വിദ്യാർത്ഥികൾ

> **Lead Summary:** ** കൂട്ടാലിട : **കലയുടെ കോട്ടൂരിനെ തിരിച്ചുപിടിച്ച കോട്ടൂർ ഫെസ്റ്റിൽ അഭിനയ കലയുടെ വേറിട്ട അരങ്ങൊരുക്കി അവിടെനല്ലൂർ എൻ എൻ കക്കാട് സ്മാരക ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

## Article Content

** കൂട്ടാലിട : **കലയുടെ കോട്ടൂരിനെ തിരിച്ചുപിടിച്ച കോട്ടൂർ ഫെസ്റ്റിൽ അഭിനയ കലയുടെ വേറിട്ട അരങ്ങൊരുക്കി അവിടെനല്ലൂർ എൻ എൻ കക്കാട് സ്മാരക ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

> ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള 120 ഓളം വിദ്യാർത്ഥികളാണ് കളിമുറ്റം ചിൽഡ്രൻസ് തിയേറ്ററിന്റെ ബാനറിൽ എ അബൂബക്കർ രചനയും സംവിധാനം നിർവഹിച്ച "കഥ മലയാളം " എന്ന ഡോക്യുഡ്രാമയ്ക്ക് വേണ്ടി വേഷമിട്ടത്.

75 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യു ഡ്രാമയിൽ വേഷാലങ്കാരങ്ങൾ കൊണ്ടും ഭാവ അഭിനയങ്ങളുടെ പകർന്നാട്ടം കൊണ്ടും കക്കാടിന്റെ മക്കൾ കലയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചു. കുട്ടികളുടെ പഠനത്തിൽ തിയേറ്ററുകളുടെ പങ്ക് വിളിച്ചോതുന്നവയായിരുന്നു വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡോക്യു ഡ്രാമ.

100 പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ കൂടുതൽ അറിവ് ഇത്തരം കലാസൃഷ്ടികളിൽ വിദ്യാർഥികൾക്ക് നേടിയെടുക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ പ്രവർത്തകർ തന്നെ.

നവോത്ഥാന കേരളത്തിൻറെ വളർച്ചയിൽ സംഗീതം - നാടകം- സിനിമ തുടങ്ങിയ കലാരൂപങ്ങൾക്കുള്ള പങ്ക് വിളിച്ചു പറയുകയായിരുന്നു കഥ മലയാളം ഡോക്യു ഡ്രാമ നാടക പ്രവർത്തകരുടെ ഈറ്റില്ലമായ കോട്ടൂരിലെ കലാസ്നേഹികൾ കുട്ടികളുടെ കലാരൂപത്തിന് നിറഞ്ഞ സദസ്സ് കൊണ്ട് പിന്തുണ നൽകി. കാണികളുടെ ആരവങ്ങൾക്കൊപ്പം അവർ തകർത്ത് അഭിനയിച്ചു.

9 ദിവസത്തോളം പഠനപ്രവർത്തനങ്ങൾ മാറ്റിവെച്ച് നാടക പരിശീലനത്തിന് ഇറങ്ങിയ വിദ്യാർത്ഥികൾക്ക് പ്രധാന അധ്യാപകൻ, PT. A അംഗങ്ങൾ, ടി.ദേവാനന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപകരുടെ സർവ്വ പിന്തുണയുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/91520/they-broke-and-acted-about-120-students-reached-the-stage)