---
title: "അത്തോളി ശാന്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ ഓഫീസ് കെട്ടിടവും വായനശാലയും ഉദ്ഘാടനം ചെയ്തു "
english_title: "Atholi Shantinagar Residents Association inaugurated the office building and reading room"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/91688/atholi-shantinagar-residents-association-inaugurated-the-office-building-and-reading-room"
published_at: "2023-01-21T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc2b27b551e_sachin.jpg"
keywords: []
---

# അത്തോളി ശാന്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ ഓഫീസ് കെട്ടിടവും വായനശാലയും ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **അത്തോളി:** അത്തോളി ശാന്തിനഗർ റെഡിഡൻസ് അസോസിയേഷൻ സ്വന്തമായി നിർമിച്ച ഓഫീസ് ആൻ്റ് റീഡിംഗ് റൂം കെട്ടിടം കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വായനശാല പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**അത്തോളി:** അത്തോളി ശാന്തിനഗർ റെഡിഡൻസ് അസോസിയേഷൻ സ്വന്തമായി നിർമിച്ച ഓഫീസ് ആൻ്റ് റീഡിംഗ് റൂം കെട്ടിടം കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വായനശാല പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.

അസോസിയേഷൻ പ്രസിഡൻ്റ് റസാഖ് കൈപ്പുറത്ത് കണ്ടി അധ്യക്ഷനായി. കെട്ടിടത്തിന് ഭൂമി ദാനമായി നൽകിയ പ്രവാസിയും മുസ് ലിം ലീഗ് നേതാവുമായ സാജിദ് കോരോത്തിനെ ഇയ്യാങ്കണ്ടി മുഹമ്മദ് പൊന്നാട ചാർത്തി ആദരിച്ചു.

എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ഇലക്ട്രോണിക് സിൽ നാലാം റാങ്ക് നേടിയ ബി.എസ് മേഘയെ ഷീബ രാമചന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു.

കൊടുവാക്കണ്ടി മൊയ്തീൻ കോയ, ടി. കരുണാകരൻ എന്നിവരുടെ ഫോട്ടോ പഞ്ചായത്ത് അംഗങ്ങളായ ശാന്തി മാവീട്ടിൽ, ഫൗസിയ ഉസ്മാൻ എന്നിവർ അനാഛാദനം ചെയ്തു. അജീഷ് അത്തോളി, അഷ്റഫ് ചീടത്തിൽ, മുഹമ്മദ് നാസിഫ് ഖാൻ ,ഗിരീഷ് പാലാക്കര സംസാരിച്ചു.

മുനീർ ചെറുവലത്ത് പാചകവാതക ബോധവൽക്കരണ ക്ലാസ്സെടുത്തു. സെക്രട്ടറി ആർ.എം കുമാരൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് വി.പി സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു.

സാംകാരിക സമ്മേളനം കവിയും മാധ്യമ പ്രവർത്തകനുമായ രാധാകൃഷ്ണൻ ഒള്ളൂർ ഉദ്ഘാടനം ചെയ്തു. അത്തോളി എഎസ്ഐ എം.കെ സുരേഷ്കുമാർ, ജാഫർ അത്തോളി, സുനിൽ കൊളക്കാട്, ആർ.എം വിശ്വൻ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/91688/atholi-shantinagar-residents-association-inaugurated-the-office-building-and-reading-room)