---
title: "മെയ് വഴക്കത്തിന്റെ നേർ കാഴ്ച്ച ഒരുക്കി കളരി -കരാട്ടെ സംഘങ്ങൾ "
english_title: "Kalari-Karate groups prepared a direct view of May's flexibility"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/91826/kalari-karate-groups-prepared-a-direct-view-of-mays-flexibility"
published_at: "2023-01-22T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd4e5531a89_kalari.jpg"
keywords: []
---

# മെയ് വഴക്കത്തിന്റെ നേർ കാഴ്ച്ച ഒരുക്കി കളരി -കരാട്ടെ സംഘങ്ങൾ 

> **Lead Summary:** **കൂട്ടാലിട : ** കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കെ കെ എം കളരി സംഘം കാഴ്ച്ച വെച്ച അഭ്യാസപ്രകടനങ്ങൾ കാണികൾക്ക് നവ്യാനുഭവമായി. കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് 5 ആം വാർഡിലെ കേയക്കണ്ടി മൊയ്‌ദീൻകുട്ടി ഗുരുക്കൾ 50 വർഷത്തിലേറെ കാലമായി കളരി പരിശീലനം നടത്തി വരികയാണ് കളരി സംഘം.

## Article Content

**കൂട്ടാലിട : ** കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി കെ കെ എം കളരി സംഘം കാഴ്ച്ച വെച്ച അഭ്യാസപ്രകടനങ്ങൾ കാണികൾക്ക് നവ്യാനുഭവമായി. കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് 5 ആം വാർഡിലെ കേയക്കണ്ടി മൊയ്‌ദീൻകുട്ടി ഗുരുക്കൾ 50 വർഷത്തിലേറെ കാലമായി കളരി പരിശീലനം നടത്തി വരികയാണ് കളരി സംഘം.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ശിഷ്യന്മാർ ഗുരുക്കളുടെ കീഴിൽ കളരി നടത്തിയും ചികിത്സാ രംഗത്തും പ്രവർത്തിച്ചു വരുന്നു. വേളാട്ട് കളരിക്കൽ മാധവപ്പണിക്കർ ഉള്ളൂർ അബ്ദുല്ലക്കുട്ടി ഗുരുക്കളുടെയും പ്രധാന ശിഷ്യന്മാരിൽ പെട്ട ആളാണ് മൊയ്‌ദീൻ കുട്ടി ഗുരുക്കൾ.

75 വയസ്സ് പ്രായമായിട്ടും ഇപ്പോഴും കളരിയിൽ പരിശീലനവും മറ്റും നടത്തുന്നുണ്ട്. ശരീരത്തിന്റെ ഉന്മേഷത്തിനും മറ്റു പല രോഗങ്ങൾക്കും കളരി അഭ്യാസം വളരെ പ്രയോജനകരമാണ്.

അബ്ദുൽസ്സലാം ഗുരുക്കൾ, നിധീഷ് ഗുരുക്കൾ, സവാദ് ഗുരുക്കളുടെയും നേത്രത്വത്തിൽ നിഷാദ്, ഈശ്വർ കിരൺ, സുഹൈൽ,ആദർശ്,സുജിത്ത്, ജുനൈദ്, സഫ്‌വാൻ,അമൃത,ശിഹാബ്, റിനിൽ, ഉനൈസ്,അഭിജിത്ത്, ഹർഷിത്ത്,അങ്കിത്ത്‌ തുടങ്ങിയവരാണ് കളരി പ്രദർശനം നടത്തിയത്.

കരാട്ടെ പ്രദർശനം നടത്തി കൂട്ടാലിട,കോട്ടൂർ ഫെസ്റ്റിന്റെ ഭാഗമായി ഇൻറർനാഷണൽ കെമ്പോ കരാട്ടയുടെ നേതൃത്വത്തിൽ കരാട്ടെ പ്രദർശനം നടന്നു.

ഷിഹാൻ കെ പി രാജഗോപാലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഷണ്മുഖൻ , കെ കെ മണി , രഞ്ജിത്ത് രഞ്ജു എകരൂൽ ഗിരീഷ് ബിജുലാൽ ഷൈജു വി ബി ആർ ഷാജി ലിനീഷ് കീർത്തന ദിനീഷ് അശ്വിൻ രാജ് ആദർശ് തുടങ്ങിയവർ ഉൾപ്പെടെ നാല്പതോളം പേർ പ്രദർശനത്തിൽ പങ്കെടുത്തു. അതി സാഹസികമായ പ്രദർശനങ്ങൾ കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/91826/kalari-karate-groups-prepared-a-direct-view-of-mays-flexibility)