---
title: "രാജ്യസ്നേഹികള്‍ക്ക്  മനസ്സില്‍ കരുതിവെക്കാന്‍ റിപ്പബ്ലിക് ദിന പരിപാടി  ഡല്‍ഹിക്ക് പുറമെ ബാലുശ്ശേരിയിലും"
english_title: "Apart from Delhi, the Republic Day program will also be held in Balusherry to keep the patriots in mind"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/92329/apart-from-delhi-the-republic-day-program-will-also-be-held-in-balusherry-to-keep-the-patriots-in-mind"
published_at: "2023-01-25T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0e44f13afb_miltary.jpg"
keywords: []
---

# രാജ്യസ്നേഹികള്‍ക്ക്  മനസ്സില്‍ കരുതിവെക്കാന്‍ റിപ്പബ്ലിക് ദിന പരിപാടി  ഡല്‍ഹിക്ക് പുറമെ ബാലുശ്ശേരിയിലും

> **Lead Summary:** **കോഴിക്കോട് : **രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശത്രുവിനോടും, കാലാവസ്ഥയോടും പൊരുതി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനിടെ ജീവത്യാഗം ചെയ്യേണ്ടി വന്നാലും അവസാന നിമിഷം വരെ രാജ്യസ്നേഹത്തിന്റെ മൂവര്‍ണ്ണ പതാക കാറ്റിന്റെ താളത്തില്‍ പാറി പറക്കുന്നത് സ്വപ്നം കണ്ട് ഉറങ്ങുന്ന ഓരോ സൈനികനും അഭിമാന നിമിഷം.

## Article Content

**കോഴിക്കോട് : **രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശത്രുവിനോടും, കാലാവസ്ഥയോടും പൊരുതി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനിടെ ജീവത്യാഗം ചെയ്യേണ്ടി വന്നാലും അവസാന നിമിഷം വരെ രാജ്യസ്നേഹത്തിന്റെ മൂവര്‍ണ്ണ പതാക കാറ്റിന്റെ താളത്തില്‍ പാറി പറക്കുന്നത് സ്വപ്നം കണ്ട് ഉറങ്ങുന്ന ഓരോ സൈനികനും അഭിമാന നിമിഷം.

കോഴിക്കോടിലെ രാജ്യസ്നേഹികള്‍ക്ക് എന്നും മനസ്സില്‍ കരുതിവെക്കാന്‍ നമ്മുടെ സ്വന്തം സൈനികര്‍ ഒരുക്കുന്ന റിപ്പബ്ലിക് ദിന പരിപാടി ഇതാ ഡല്‍ഹിക്ക് പുറമെ ബാലുശ്ശേരിയിലും. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയറിന്റെ നേതൃത്വത്തില്‍ സ്നേഹസ്പര്‍ശം 2023 പരിപാടി സംഘടിപ്പിക്കുന്നു.

ജനുവരി 26ന് ബാലുശ്ശേരി ഗ്രീന്‍ അറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തുന്ന പരിപാടി കാലിക്കറ്റ് ഡിഫെന്‍സ് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയായി നടത്തുന്ന വിളംബര ജാഥയോടെ പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷം അമ്പതോളം എന്‍സിസി കേഡറ്റുകളുടെ സാനിധ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയും ഉയര്‍ത്തും.

വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ച ശേഷം കരസേനയുടെ 122 Inf Bn (TA) മദ്രാസ് റജിമെന്റിന്റെ കമാന്റിംങ് ഓഫീസര്‍ കേണല്‍ ഡി. നവീന്‍ ബെന്‍ജിത്ത് പരിപാടി ഉദ്ഘടനം ചെയ്യും. കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍ പ്രസിഡന്റ് ടി.കെ. അനില്‍ പൈതോത്ത് അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് വീരമൃത്യു വരിച്ച ധീരജവാന്‍മാരുടെ ഉറ്റബന്ധുക്കള്‍, 75 വയസ്സിനു മുകളിലുള്ള വിമുക്ത ഭടന്മാര്‍ എന്നിങ്ങനെ 26 പേരെ ചടങ്ങില്‍ വെച്ചു ആദരിക്കും. കൂടാതെ കാലത്തിന്റെ വികൃതിയില്‍ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവിച്ച് ഒറ്റപ്പെട്ട് കിടക്കുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങും ആവുകയാണ് കാലിക്കറ്റ് ഡിഫന്‍സ് കെയര്‍.

122 Inf Bn (TA) മദ്രാസ് റജിമെന്റിന്റെ ധീര ജവാന്മാര്‍ കാഴ്ചവെക്കുന്ന ചെണ്ട മേളം, കളരി പയറ്റ്, ഫയര്‍ ഷോ, ആയുധങ്ങളില്ലാത്ത പോരാട്ടം എന്നി അതി സാഹസിക സൈനിക അഭ്യാസങ്ങള്‍ നടക്കും. കേരള സ്റ്റേറ്റ് അദ്ധ്യാപക അവാര്‍ഡ് ജേതാക്കളായ എസ്. ശ്രീചിത്ത്, യു.കെ. ഷജില്‍, സിനിമ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ കാളിദാസ്, കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ തങ്കയം ശശി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍ ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/92329/apart-from-delhi-the-republic-day-program-will-also-be-held-in-balusherry-to-keep-the-patriots-in-mind)