---
title: "എം.ജി അനുസ്മരണവും കലാപ്രതിഭകൾക്ക് സ്വീകരണവും നൽകി"
english_title: "MG gave commemoration and reception to artists"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/92442/mg-gave-commemoration-and-reception-to-artists"
published_at: "2023-01-25T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d160ac7ee25_Untitled-1.jpg"
keywords: []
---

# എം.ജി അനുസ്മരണവും കലാപ്രതിഭകൾക്ക് സ്വീകരണവും നൽകി

> **Lead Summary:** **നടുവണ്ണൂർ : **നടുണ്ണൂരിന്റെ നാടകാചാര്യനും നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ മഴവിൽ കലാകൂട്ടായ്മയുടെ പ്രഥമ രക്ഷാധികാരിയുമായഎം.ജി. എന്ന മക്കാരി ഗോപാലൻ മാസ്റ്ററുടെ ചരമവാർഷികവും, കലാപ്രതിഭകൾക്ക് സ്വീകരണവും നൽകി.

## Article Content

**നടുവണ്ണൂർ : **നടുണ്ണൂരിന്റെ നാടകാചാര്യനും നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ മഴവിൽ കലാകൂട്ടായ്മയുടെ പ്രഥമ രക്ഷാധികാരിയുമായഎം.ജി. എന്ന മക്കാരി ഗോപാലൻ മാസ്റ്ററുടെ ചരമവാർഷികവും, കലാപ്രതിഭകൾക്ക് സ്വീകരണവും നൽകി.

പ്രശസ്ത മാധ്യമ പ്രവർത്തകനും ചലച്ചിത്ര നടനുമായ കെ.കെ.മൊയ്തീൻകോയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ടി മുനാസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. മഴവിൽ കലാ കൂട്ടായ്മ ജനറൽ കോഡിനേറ്റർ കെ. സി.രാജീവൻ അധ്യക്ഷനായി.

ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ ക്കുളള ഉപഹാര സമർപ്പണം പി.ടി.എ പ്രസിഡന്റ് കെ.പി.സത്യൻ നിർവ്വഹിച്ചു ഡപ്യൂട്ടി എച്ച്.എം.റീനാകുമാരി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി .വി.സി. സാജിദ്, എ.ഷീജ, ടി.പി.അനീഷ്, ആർ.ശ്രീജേഷ്. നസ്രിൻ, നിരഞ്ജൻ മൊറക്കാട്ട് .എന്നിവർ സംസാരിച്ചു. കലാ കൂട്ടായ്മ കൂട്ടുകാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/92442/mg-gave-commemoration-and-reception-to-artists)