---
title: "നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ പരമവീരചക്രം ലഭിച്ച സൈനികരെ ആദരിക്കുന്നു"
english_title: "Paramveerachakra awardees are honored at Nanmanda Saraswati Vidyamandir"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/92445/paramveerachakra-awardees-are-honored-at-nanmanda-saraswati-vidyamandir"
published_at: "2023-01-25T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d17655e746c_india.jpg"
keywords: []
---

# നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ പരമവീരചക്രം ലഭിച്ച സൈനികരെ ആദരിക്കുന്നു

> **Lead Summary:** **നന്മണ്ട : ** നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ പരമവീരചക്രം ലഭിച്ച സൈനികരെ ആദരിക്കുന്നു. രാജ്യം പരമവീരചക്രം നൽകി ആദരിച്ച വീര സൈനികരെ നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ റിപ്പബ്ലിക് ദിനത്തിൽ പുഷ്പാർച്ചന നടത്തിയാണ് ആദരിക്കുന്നത്.

## Article Content

**നന്മണ്ട : ** നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ പരമവീരചക്രം ലഭിച്ച സൈനികരെ ആദരിക്കുന്നു. രാജ്യം പരമവീരചക്രം നൽകി ആദരിച്ച വീര സൈനികരെ നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ റിപ്പബ്ലിക് ദിനത്തിൽ പുഷ്പാർച്ചന നടത്തിയാണ് ആദരിക്കുന്നത്.

21 സൈനികരെ വിദ്യാമന്ദിറിലെ 21 സ്കൗട് & ഗൈഡ്സ് കുട്ടികളാണ് ആദരിക്കുന്നത്.

സോമനാഥ് ശർമ്മ, വിക്രം ബാത്ര, ആൽബർട്ട് എക്ക, സയിത്താൻ സിംഗ്‌, ഗുർബച്ചൻ സിംഗ് സലാറിയ, യദുനാഥ് സിംഗ്, ഓഷ്യാർ സിംഗ് ദഹിയ, യോഗേന്ദ്ര സിംഗ് യാദവ്, കരം സിംഗ്, ദാൻ സിംഗ് ധാപ്പ, മനോജ് കുമാർ പണ്ടെ, അബ്ദുൽ ഹമീദ്, ആദേശിർധാരാപുർ, രാമ രാഘവ റാണെ, രാമസ്വാമി പരമേശ്വരൻ, അരുൺ കേദാർ പാൽ, പീരുസിംഗ്, ബാണാസിംഗ്, നിർമ്മൽജിത്ത് സിംഗ്, ഷെക്കോൺ, യോഗീന്ദ്ര സിംഗ് എന്നീ ധീര ദേശാമികളായ പരം വീരചക്ര ധാരികളായവരുടെ ഛായാചിത്രത്തിന് മുന്നിലാണ് പുഷ്പാർച്ചന നടത്തുന്നത്.

രാവിലെ 9 മണിക്ക് പ്രിൻസിപ്പാൾ പി.വിശ്വനാഥൻ പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന ചടങ്ങിൽ പൂർവ്വ സൈനിക സേവാ പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി മുരളീധര ഗോപാലിനെയും കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച എം.വി.സുധീഷിനെയും ആദരിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/92445/paramveerachakra-awardees-are-honored-at-nanmanda-saraswati-vidyamandir)