---
title: "യൂത്ത് കോൺഗ്രസ് നന്മണ്ട മണ്ഡലം യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി"
english_title: "Youth Congress Nananda Mandal unit meetings have started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/92850/youth-congress-nananda-mandal-unit-meetings-have-started"
published_at: "2023-01-27T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4037e0b329_Untitled-1.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് നന്മണ്ട മണ്ഡലം യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

> **Lead Summary:** **നന്മണ്ട : **യൂത്ത് കോൺഗ്രസ്സിന്റെ നന്മണ്ട മണ്ഡലം യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലം തല ഉദ്ഘാടനം കളങ്ങാടി താഴം യൂണിറ്റിന്റെ സമ്മേളനത്തോടെ തുടക്കം കുറിച്ചു.

## Article Content

**നന്മണ്ട : **യൂത്ത് കോൺഗ്രസ്സിന്റെ നന്മണ്ട മണ്ഡലം യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലം തല ഉദ്ഘാടനം കളങ്ങാടി താഴം യൂണിറ്റിന്റെ സമ്മേളനത്തോടെ തുടക്കം കുറിച്ചു.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഉമേഷ് കണ്ടോത്ത് അദ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം വൈസ്.. പ്രസിഡണ്ട്, ഷാജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ്സ് അസംബ്ലി പ്രസിഡണ്ട് പ്രത്യുഷ് , വൈസ് പ്രസിഡണ്ട് ഷിനോജ് , ദേശീയ കായികവേദി അസംബ്ലി പ്രസിഡണ്ട് വിനീഷ്, രോഷിത്ത് മാസ്റ്റർ, സന്തോഷ് കെ.പി, റഷീദ് പാനോളുകണ്ടി, അജ്സൽ ,ആദിൽ റിസ്വാൻ പാനോളുകണ്ടി എന്നിവർ സംസാരിച്ചു. സമ്മേളന യോഗത്തിൽ കള്ളങ്ങാടി താഴം യൂണിറ്റ് പ്രസിഡണ്ട് ശ്രീരാഗ് സ്വാഗതവും, ഷഹിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/92850/youth-congress-nananda-mandal-unit-meetings-have-started)