---
title: "സൗഭാഗ്യ കുടുംബശ്രീയുടെ 'ചുവട് 2023' പരിപാടികൾ മേപ്പാടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു"
english_title: "Mepadi Balakrishnan inaugurated Saubhagya Kudumbashree's 'Chuvad 2023' program"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93077/mepadi-balakrishnan-inaugurated-saubhagya-kudumbashrees-chuvad-2023-program"
published_at: "2023-01-28T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d550fbea8c7_sowbhagaya.jpg"
keywords: []
---

# സൗഭാഗ്യ കുടുംബശ്രീയുടെ 'ചുവട് 2023' പരിപാടികൾ മേപ്പാടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നരയംകുളം : **നരയംകുളം രണ്ടാം വാർഡിലെ തണ്ടപ്പുറം സൗഭാഗ്യ കുടുംബശ്രീയുടെ ചുവട് 2023 പരിപാടികൾ നാടക പ്രവർത്തകൻ മേപ്പാടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർ ടി.പി.ഉഷ സ്വാഗതം പറഞ്ഞു.

## Article Content

**നരയംകുളം : **നരയംകുളം രണ്ടാം വാർഡിലെ തണ്ടപ്പുറം സൗഭാഗ്യ കുടുംബശ്രീയുടെ ചുവട് 2023 പരിപാടികൾ നാടക പ്രവർത്തകൻ മേപ്പാടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർ ടി.പി.ഉഷ സ്വാഗതം പറഞ്ഞു.

ശ്രീലത ഉത്രാലയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കവി മധുസൂദനൻചെറുക്കാട്, റിട്ടേർഡ് BD0 എ.കെ.കുഞ്ഞിച്ചെക്കിണി, റിട്ടേർഡ് സബ് ഇൻസ്പെക്ടർ ടി.പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന കുടുബശ്രീ അംഗങ്ങളുടെ അനുഭവം പങ്കുവെക്കുന്ന ചടങ്ങ് ശ്രദ്ധേയമായി. സാമ്പത്തിക ഭദ്രതയ്ക്കും, കുടുംബ സുരക്ഷയ്ക്കും കലാസാമൂഹിക സാംസ്കാരിക രാഷ്ടീയ രംഗങ്ങളിലുള്ള ഇടപെടലുകൾക്കും ആവശ്യമായ പരിചയവും ഊർജ്ജവും കുടുംബശ്രീ പങ്കാളിത്തം കൊണ്ടു നേടിയിട്ടുണ്ടെന്ന് എല്ലാ അംഗങ്ങളും അടിവരയിട്ടു പറയുകയുണ്ടായി.

രാത്രി വൈകുവോളം അംഗങ്ങൾ പ്രായഭേദമന്യേ നടത്തിയ കലാപരിപാടികൾ ചടങ്ങിനു കൊഴുപ്പേകി. ഇനിയും ഇത്തരം കൂടിച്ചേരലുകൾ ഉണ്ടാകണമെന്ന ഉറച്ച തീരുമാനവുമായാണ് എല്ലാവരും പിരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93077/mepadi-balakrishnan-inaugurated-saubhagya-kudumbashrees-chuvad-2023-program)