---
title: "ഗുജറാത്ത് വംശഹത്യയുടെ ഓർമ്മ പുതുക്കി ഡിവൈഎഫ്ഐ "
english_title: "DYFI renews the memory of Gujarat genocide"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93079/dyfi-renews-the-memory-of-gujarat-genocide"
published_at: "2023-01-28T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d55199cb156_dyfi.jpg"
keywords: []
---

# ഗുജറാത്ത് വംശഹത്യയുടെ ഓർമ്മ പുതുക്കി ഡിവൈഎഫ്ഐ 

> **Lead Summary:** **ബാലുശ്ശേരി : **ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗുജറാത്ത്: മായ്ക്കാനാവാത്ത ഓർമ്മകളുടെ മുറിവുകൾ'എന്ന പേരിൽ ചിത്രപ്രദർശനവും ഫാസിസ്റ്റ് വിരുദ്ധ പുസ്തകോത്സവവും കോഫി ടോക്കും നടത്തി.

## Article Content

**ബാലുശ്ശേരി : **ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗുജറാത്ത്: മായ്ക്കാനാവാത്ത ഓർമ്മകളുടെ മുറിവുകൾ'എന്ന പേരിൽ ചിത്രപ്രദർശനവും ഫാസിസ്റ്റ് വിരുദ്ധ പുസ്തകോത്സവവും കോഫി ടോക്കും നടത്തി.

പരിപാടി ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ടി കെ സുമേഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ കെ ഷിബിൻമോഡറേറ്ററായി പ്രവർത്തിച്ചു.

ചെറുകഥാകൃത്തുക്കളായ വി പി ഏലിയാസ് , വിപിൻ ബോസ്, നാടക പ്രവർത്തകൻ മനോജ് ബാലുശ്ശേരി കവികളായ മുബാറക് മുഹമ്മദ് നൗഫൽ പനങ്ങാട് സിനിമാപ്രവർത്തകൻ ഹരീഷ് കോട്ടൂർ സാംസ്കാരിക പ്രവർത്തകരായ കെ പി വിജയൻ , മജീദ് ശിവപുരം, വിനീഷ് കരുമല, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് എസ് എസ് അതുൽ ,ജില്ലാ കമ്മിറ്റി അംഗം പി എംഅജിഷ,എസ് ബി അക്ഷയ് എന്നിവർ സംസാരിച്ചു.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി സരുൺ സ്വാഗതം പറഞ്ഞു അഞ്ജലി ക്യഷ്ണൻ നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93079/dyfi-renews-the-memory-of-gujarat-genocide)