---
title: "എം എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അശ്വനിയെ ആദരിച്ചു"
english_title: "Ashwani was felicitated for securing second rank in MA Hindi exam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93432/ashwani-was-felicitated-for-securing-second-rank-in-ma-hindi-exam"
published_at: "2023-01-30T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7b337e6308_aswani.jpg"
keywords: []
---

# എം എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അശ്വനിയെ ആദരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കാരക്കാട്ട് മീത്തൽ അശ്വനിയെ പി കെ എസ് മുണ്ടോത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരി എ കെ ജി വില്ലയിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.

## Article Content

**ബാലുശ്ശേരി : **കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കാരക്കാട്ട് മീത്തൽ അശ്വനിയെ പി കെ എസ് മുണ്ടോത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരി എ കെ ജി വില്ലയിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.

എൽ സി പ്രസിഡന്റ്‌ കെ എം സുധീഷ് അദ്ധ്യക്ഷനായ യോഗത്തിൽ പി കെ എസ് സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ ട്രഷററുമായ സ: ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്തു.

സി പി ഐ എം മുണ്ടോത്ത് ലോക്കൽ കമ്മറ്റി അംഗവും ഉള്ളിയേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ ചാലിൽ ശശി, അശ്വനി എന്നിവർ ആശംസകൾ അർപ്പിച്ചു.

പി കെ എസ് ലേക്കൽ സെക്രട്ടറി കെ എം ശ്രീനു സ്വാഗതവും ലോക്കൽ കമ്മറ്റി അംഗമായ ഹരീഷ് ബാബു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93432/ashwani-was-felicitated-for-securing-second-rank-in-ma-hindi-exam)