---
title: "മഹാത്മാഗാന്ധിയുടെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "75th Martyrdom Day of Mahatma Gandhi observed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93436/75th-martyrdom-day-of-mahatma-gandhi-observed"
published_at: "2023-01-30T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7b49881eb1_gandhi.jpg"
keywords: []
---

# മഹാത്മാഗാന്ധിയുടെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി മണ്ഡലം തൊണ്ണൂറ്റി ഒൻപതാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചടങ്ങ് ദേശീയ പതാക ഉയർത്തികൊണ്ട് കെ പി സി സി മെമ്പർ കെ. രാമചന്ദ്രൻമാസ്റ്റർ ഉദ്ഘടാനം ചെയ്തു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി മണ്ഡലം തൊണ്ണൂറ്റി ഒൻപതാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചടങ്ങ് ദേശീയ പതാക ഉയർത്തികൊണ്ട് കെ പി സി സി മെമ്പർ കെ. രാമചന്ദ്രൻമാസ്റ്റർ ഉദ്ഘടാനം ചെയ്തു.

ഗാന്ധിജിയുടെ ദർശനങ്ങൾക്കും ആശയ സംഹിതകൾക്കും ഇന്ന് ഏറെ പ്രസക്തി വർദ്ധിച്ചിരിക്കുയാണെന്നും നമ്മുടെ വിദ്യാർത്ഥികളിലേക്കും യുവാക്കളിലേക്കും ഗാന്ധിജി, നെഹ്‌റു തുടങ്ങിയ മഹാരഥന്മാരുടെ ഇത്തരം ആശയങ്ങളും തത്വ സംഹിതകളും എത്തിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിൽ കുറേക്കൂടി വിശാലമായ രീതിയിൽ ഉൾപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തികൊണ്ട് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

തദവസരത്തിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ഹരിദാസൻ നെല്ലങ്ങൽ, ശിവദാസ്. വി. സി, ബാബു. ടി. കെ, ശിവൻ വെള്ളച്ചാലൻ കണ്ടി എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93436/75th-martyrdom-day-of-mahatma-gandhi-observed)