---
title: "ബാലുശ്ശേരി നിയോജക മണ്ഡലം വികസന സെമിനാർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു"
english_title: "Balushery Constituency Development Seminar Minister P.A. Mohammad Riaz inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93437/balushery-constituency-development-seminar-minister-pa-mohammad-riaz-inaugurated"
published_at: "2023-01-30T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7b5b145988_riyas.jpg"
keywords: []
---

# ബാലുശ്ശേരി നിയോജക മണ്ഡലം വികസന സെമിനാർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ബാലുശ്ശേരി : **രോഗാതുരെ സംരക്ഷിക്കുന്നതിനും ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ സാന്ത്വന കേന്ദ്രം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സമഗ്ര വികസനം ലക്ഷ്യമിട്ട് ബാലുശ്ശേരി നിയോജക മണ്ഡലം വികസന സെമിനാർ.

## Article Content

**ബാലുശ്ശേരി : **രോഗാതുരെ സംരക്ഷിക്കുന്നതിനും ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ സാന്ത്വന കേന്ദ്രം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സമഗ്ര വികസനം ലക്ഷ്യമിട്ട് ബാലുശ്ശേരി നിയോജക മണ്ഡലം വികസന സെമിനാർ.

വിവിധ മേഖലകളിൽ നിന്നായി നാനൂറിലധികം പേർ പങ്കെടുത്ത സെമിനാറിൽ നൂതന നിർദേശങ്ങളാണ് ഉയർന്നത്. ഒമ്പത് പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്.

മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതും വരും വർഷങ്ങളിൽ നടപ്പിലാക്കേണ്ട പൊതു വികസന പദ്ധതികളും സെമിനാർ ചർച്ച ചെയ്തു. മണ്ഡലത്തിൽ ഏറെ സാധ്യതയുള്ള ടൂറിസം വികസനം ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ സാധ്യമാക്കുന്നത് ചർച്ചാ വിഷയമായി.

പൊതു മരാമത്ത് റോഡുകളുടെ വികസനം മുൻ ഗണന അടിസ്ഥാനത്തിൽ സാധ്യമാക്കുക. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ തനത് പദ്ധതികൾ നടപ്പിലാക്കുക. കാർഷിക മേഖലയിൽ മികച്ച ഉല്പാദനം ഉറപ്പ് വരുത്തന്നതിനായി ജല നിയന്ത്രണവും ജലസേചനവും ഉറപ്പ് വരുത്തുക. തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.

വിവിധ പഞ്ചായത്തുകളിൽ നിന്ന് വന്ന നിർദേശങ്ങൾ പത്ത് ഉപസമിതികൾ ചർച്ച ചെയ്തതിനു ശേഷം വികസന രേഖ പുറത്തിറക്കും. ബാലുശ്ശേരി ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കെ.എം.സച്ചിൻ ദേവ് എം.എൽ.എ. അധ്യക്ഷനായി. തോണിക്കടവ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബ്രോഷർ മന്ത്രി മുൻ.. എം.എൽ.എ. പുരുഷൻ കടലുണ്ടിക്ക് നൽക്കി പ്രകാശനം ചെയ്തു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്വി.കെ. അനിത, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ , ജില്ലാ വികസന കമ്മീഷണർ എം.എസ്. മാധവിക്കുട്ടി . മണ്ഡലം വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ സംസാരിച്ചു. എഡിഎം സി മുഹമ്മദ് റഫീഖ് സ്വാഗതവും ഡി ടി പി സി സെക്രട്ടറി ടി. നിഖിൽ ദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93437/balushery-constituency-development-seminar-minister-pa-mohammad-riaz-inaugurated)