---
title: "ദിവിൻ സൂര്യ കണ്ണാടിപൊയിലിന്റെ കവിതാ സമാഹരം 'ചെകുത്താൻ ചിരിക്കുന്നു' പ്രകാശനം ചെയ്തു "
english_title: "Divin Surya Kandypoil's collection of poems 'Chekutan Chiriru' was released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93673/divin-surya-kandypoils-collection-of-poems-chekutan-chiriru-was-released"
published_at: "2023-01-31T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9128f8027b_Untitled-1.jpg"
keywords: []
---

# ദിവിൻ സൂര്യ കണ്ണാടിപൊയിലിന്റെ കവിതാ സമാഹരം 'ചെകുത്താൻ ചിരിക്കുന്നു' പ്രകാശനം ചെയ്തു 

> **Lead Summary:** **ദി**വിൻ സൂര്യ കണ്ണാടിപൊയിലിന്റെ കവിതാ സമാഹരം 'ചെകുത്താൻ ചിരിക്കുന്നു' പുസ്തക പ്രകാശനം പനങ്ങാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായിരുന്നു.

## Article Content

**ദി**വിൻ സൂര്യ കണ്ണാടിപൊയിലിന്റെ കവിതാ സമാഹരം 'ചെകുത്താൻ ചിരിക്കുന്നു' പുസ്തക പ്രകാശനം പനങ്ങാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായിരുന്നു.

പ്രശസ്ത കവി പവിത്രൻ തീക്കുനി കഥാ കൃത്ത് ഏലിയാസ് മാസ്റ്റർക്ക് കവിതാ സമാഹരം നൽകി പ്രകാശനകർമ്മം നിർവഹിച്ചു. ഓണിൽ രവീന്ദ്രൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി യുമായ കെ. പി സഹീർ മാസ്റ്റർ പനങ്ങാട് ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ മെമ്പർ കെ. പി. ദിലീപ്കുമാർ, ബാലുശ്ശേരി ഗ്രാമപഞ്ചായത് ഏഴാം വാർഡ്‌ മെമ്പർ ഹരീഷ് നന്ദനം, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മറ്റി അംഗം ഷാജി തച്ചയിൽ, കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ ഗണേശൻ മാസ്റ്റർ, പനങ്ങാട് നോർത്ത് ഏ. യു. പി. സ്കൂൾ ഹെഡ്മാസ്റ്റർ സി. പി. സബീഷ് മാസ്റ്റർ, ദിനേശൻ പനങ്ങാട് ദിപിൻ സൂര്യയുടെ പിതാവ് ദിനേശൻ , മാതാവ് വിലാസിനി എം കെ കുടുംമ്പാഗങ്ങൾ, നാട്ടുകാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെ അനേകം പേർ പരിപാടിയിൽ പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു . കണ്ണാടിപൊയിൽ യുവജന വായനശാല സെക്രട്ടറി പി. കെ. മുരളി മാസ്റ്റർ സ്വാഗതവും ദിവിൻ സൂര്യ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93673/divin-surya-kandypoils-collection-of-poems-chekutan-chiriru-was-released)