---
title: "ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമർപ്പിച്ച് നന്മണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സന്ദേശപദയാത്ര നടത്തി"
english_title: "Namanda Mandal Congress Committee conducted Sandeshpadayatra to Greetings Bharat Jodo Yatra"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93728/namanda-mandal-congress-committee-conducted-sandeshpadayatra-to-greetings-bharat-jodo-yatra"
published_at: "2023-01-31T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d940191d258_congress.jpg"
keywords: []
---

# ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമർപ്പിച്ച് നന്മണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സന്ദേശപദയാത്ര നടത്തി

> **Lead Summary:** **നന്മണ്ട : **രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് നന്മണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സന്ദേശപദയാത്ര നടത്തി.കൊളത്തൂരിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ്‌ വിശ്വൻ നന്മണ്ടക്ക് പതാക കൈമാറിക്കൊണ്ട് ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. _

## Article Content

**നന്മണ്ട : **രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് നന്മണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സന്ദേശപദയാത്ര നടത്തി.കൊളത്തൂരിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ്‌ വിശ്വൻ നന്മണ്ടക്ക് പതാക കൈമാറിക്കൊണ്ട് ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. _

കൊളത്തൂരിൽ ആരംഭിച്ച പദയാത്ര 11 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് വൈകുന്നേരം നന്മണ്ട 13 ൽ സമാപിച്ചു.സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.

വിശ്വൻ നന്മണ്ടയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.എം ഉമ്മർ ,ടി.കെ രാജേന്ദ്രൻ മാസ്റ്റർ, സൂഫിയാൻ, ബാബു കരിപ്പാല, കെ.പി രാജൻ, കെ.കെ മുഹമ്മദ് എന്നിവരും പി.സി ശശികുമാർ , ജി.വി.ഷാജു, മഹേഷ് കുളിപ്പൊയിൽ, എം. അരവിന്ദ്, ജയൻ നന്മണ്ട, പ്രവീൺ ശിവപുരി എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിലും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93728/namanda-mandal-congress-committee-conducted-sandeshpadayatra-to-greetings-bharat-jodo-yatra)