---
title: "നന്മണ്ടഗ്രാമപഞ്ചായത്ത്‌, കുടുംബരോഗ്യകേന്ദ്രം-കൊളത്തൂർ  'ആരോഗ്യമേള' നാളെ"
english_title: "Nanmananda Grama Panchayat, Kudumbarogya Kendra-Kolathur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/95614/nanmananda-grama-panchayat-kudumbarogya-kendra-kolathur-health-fair-tomorrow"
published_at: "2023-02-08T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e36707594ba_docter.jpg"
keywords: []
---

# നന്മണ്ടഗ്രാമപഞ്ചായത്ത്‌, കുടുംബരോഗ്യകേന്ദ്രം-കൊളത്തൂർ  'ആരോഗ്യമേള' നാളെ

> **Lead Summary:** > **നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്തും, കൊളത്തൂർ കുടുംബരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന "ആരോഗ്യമേള",2023 ഫെബ്രുവരി 9 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 1മണി വരെ നന്മണ്ട ഗ്രാമപഞ്ചായത്ത്‌ ഓപ്പൺ സ്റ്റേജിൽ നടക്കുന്നു.

## Article Content

> **നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്തും, കൊളത്തൂർ കുടുംബരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന "ആരോഗ്യമേള",2023 ഫെബ്രുവരി 9 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 1മണി വരെ നന്മണ്ട ഗ്രാമപഞ്ചായത്ത്‌ ഓപ്പൺ സ്റ്റേജിൽ നടക്കുന്നു.

ആരോഗ്യഗ്രാമം സാക്ഷാൽകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. ആരോഗ്യവകുപ്പിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ, ചികിത്സകൾ, രോഗപ്രതിരോധ സംവിധാനങ്ങൾ, മറ്റു സഹായങ്ങൾ എന്നിവ പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം.

അലോപ്പതി വിഭാഗം, നേത്രരോഗ വിഭാഗം, കാർഡിയോളജി വിഭാഗം, ത്വക് രോഗ വിഭാഗം, ദന്തരോഗ വിഭാഗം, ആയുർവേദ വിഭാഗം, ഹോമിയോ വിഭാഗം എന്നിവയുടെ മെഡിക്കൽ ക്യാമ്പുകളും, കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സ്റ്റാളുകളും, ICDS പോഷക പ്രദർശനം, ലഹരിമുക്ത ക്യാമ്പയിൻ എന്നിവയും ആരോഗ്യമേളയിൽ നടക്കുന്നു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ക്യാമ്പിൽ പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/95614/nanmananda-grama-panchayat-kudumbarogya-kendra-kolathur-health-fair-tomorrow)