---
title: "എസ് ബി ഐക്ക് മുന്നിൽ ധർണ നടത്തി"
english_title: "DYFI Balushery block committee staged dharna in front of SBI."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/95644/dyfi-balushery-block-committee-staged-dharna-in-front-of-sbi"
published_at: "2023-02-08T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e37f3a8af57_strike_dyfi.jpg"
keywords: []
---

# എസ് ബി ഐക്ക് മുന്നിൽ ധർണ നടത്തി

> **Lead Summary:** **ബാലുശ്ശേരി : **എസ് ബി ഐക്ക് മുന്നിൽ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ധർണ നടത്തി.

## Article Content

**ബാലുശ്ശേരി : **എസ് ബി ഐക്ക് മുന്നിൽ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ധർണ നടത്തി.

ഹിൻറ്സൻ ബർഗിൻ്റെ വെളിപെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഓഹരി വിപണിയിൽ വൻ ഇടിവുണ്ടായ അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വാങ്ങിയതിൻ്റെ ഭാഗമായി കോടികളുടെ നഷ്ടമാണ് പൊതുമേഖലാ സ്ഥാപനങ്ങളായ എസ് ബി ഐ ക്കും LIC ക്കും ഉണ്ടായത് ഇതിൽ പ്രതിഷേധിച്ച് കൊണ്ടും... അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയും കേന്ദ്ര സർക്കാരിൻ്റെ പൊതുമേഖല വിൽപ്പനയ്ക്കും, സ്വകാര്യ വൽക്കരണത്തിനും, യുവജന വഞ്ചനയ്ക്കുമെതിരെ... എന്ന മുദ്രാവാക്യമുയർത്തി ബാലുശ്ശേരി എസ് ബി ഐക്ക് മുന്നിൽ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് സ: അഡ്വ:എൽജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് എസ് എസ്അതുൽ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി സരുൺ, ട്രഷറർ കെ ഷിബിൻ, അഞ്ജലി കൃഷ്ണൻ, എസ് ബി അക്ഷയ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/95644/dyfi-balushery-block-committee-staged-dharna-in-front-of-sbi)