---
title: "നന്മണ്ട ഗ്രാമ പഞ്ചായത്ത്  ആരോഗ്യ മേള"
english_title: " Nanmanda Gram Panchayat Health fair"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/95957/nanmanda-gram-panchayat-health-fair"
published_at: "2023-02-09T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e522452bb8e_health.jpg"
keywords: []
---

# നന്മണ്ട ഗ്രാമ പഞ്ചായത്ത്  ആരോഗ്യ മേള

> **Lead Summary:** **നന്മണ്ട : **ഗ്രാമ പഞ്ചായത്തു കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച ആരോഗ്യ മേള. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി .സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി.

## Article Content

**നന്മണ്ട : **ഗ്രാമ പഞ്ചായത്തു കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച ആരോഗ്യ മേള. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി .സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി.

നന്മണ്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.രാജൻ മാസ്റ്റർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി, പി.ജയരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ,റസിയ തോട്ടായി.

ചേളന്നൂർ ബ്ലാക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ച രോത്ത്, മെഡിക്കൽ ഓഫീസർ ഡോ. സരിത പുരുഷോത്തമൻ , കുണ്ടൂർ ബിജു. കവിത വടക്കേടത്ത് . പ്രതിഭാ രവീന്ദ്രൻ, വിജിത . വി.കെ. നിത്യകല, ബിജീഷ , സി.പി. സെമീറ, ഊളാറാട്ട് എന്നിവർ സംസാരിച്ചു.

മെഡിക്കൽ ക്യാമ്പുകൾ, അലോപ്പതി വിഭാഗം. ആയൂർവേദ വിഭാഗം. ഹോമിയോ വിഭാഗം കാർഡിയോളജി, ജനറൽ മെഡിസിൻ , നേത്ര രോഗ വിഭാഗം . ദന്തരോഗ വിഭാഗം, ത്വക് രോഗ വിഭാഗം, 1CDS പോഷകപ്രദർശനം, കുടുംബശ്രീ സ്റ്റാൾ, മൃഗസംരക്ഷണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, പെയിൽ ആന്റ് പാലിയേറ്റീവ് - ആശാ വർക്കർ മാർ , സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി.

ലഹരി വർജ്ജന മിഷൻ ചേളന്നൂർ എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ സ്റ്റാളുകളിലും യോഗ ട്രെയിനർ മാർ നേതൃത്വം നൽകിയ യോഗയുടെ സ്റ്റാൾ. ഭാരതീയ ചികിത്സാ വകുപ്പ് . ഫാർമസി , ബിപി, ഷുഗർ, പരിശോധനാ ക്യാമ്പുകളിലും നല്ല തിരക്കായിരുന്നു.

എഴുകുളം എ യൂ പി സ്കൂൾ , നന്മണ്ട ഏയു പി സ്കൂൾ. നന്മണ്ട ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളും നാട്ടുകാരും ആരോഗ്യ മേളയിലെ ക്യാമ്പുകൾ സന്ദർശിച്ചു.

കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രം, ബാലബോധിനി ആയൂർവ്വേദ ആശുപത്രി, നന്മണ്ട ഹോമിയോ ആശുപത്രി, മലബാർ മെഡിക്കൽ കോളജ്, വീ കെയർ പോളി ക്ലീനിക് തുടങ്ങിയ ആശുപത്രികളിലെ ഡോക്ടർമാരും നേഴ്സുമാരും ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും , ഹെൽത്ത് ഇൻസ്പെക്ടർമാരും ആരോഗ്യ ക്യാമ്പിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/95957/nanmanda-gram-panchayat-health-fair)